- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം മാറിച്ചിന്തിക്കുമെന്ന് മനോരമ ന്യൂസ് -സി വോട്ടര്‍ മെഗാ സര്‍വേ; യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; ഇടതുമുന്നണിക്ക് കനത്ത പ്രഹരം; യുഡിഎഫിന് 81 സീറ്റുകള്‍ വരെ; എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ വരെ നേടാം; ഇടതുമുന്നണിക്ക് 42 സീറ്റ് വരെ നഷ്ടമാകുമ്പോള്‍ ഐക്യജനാധിപത്യ മുന്നണി 40 അധിക സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേഫലം
മനോരമ ന്യൂസ് -സി വോട്ടര്‍ മെഗാ സര്‍വേ: യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചനം

തിരുവനന്തപുരം: മനോരമ ന്യൂസ് -സി വോട്ടര്‍ നടത്തിയ മെഗാ ഇലക്ഷന്‍ സര്‍വേ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രവചനം. 140 നിയമസഭാ മണ്ഡലങ്ങളിലായി 90,000-ത്തോളം സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 69 മുതല്‍ 81 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് വ്യക്തമാക്കുന്നു. നിലവില്‍ ഭരണത്തിലുള്ള ഇടതുമുന്നണിക്ക് 57 മുതല്‍ 69 സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്നുമുതല്‍ അഞ്ചുവരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി പിണറായി വിജയന്റെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തിയ ഇടതുമുന്നണിക്ക് ഇത്തവണ ഗണ്യമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ 30 മുതല്‍ 42 വരെ നഷ്ടപ്പെട്ടേക്കാം. അതേസമയം, യുഡിഎഫിന് 28 മുതല്‍ 40 വരെ അധിക സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ടെന്നും സര്‍വേ പറയുന്നു. 2021-ല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന എന്‍ഡിഎയ്ക്ക് ഇത്തവണ ഒന്നിലേറെ സീറ്റുകള്‍ നേടാന്‍ അവസരമുണ്ടെന്നും ഇത് ഒരു വലിയ നേട്ടമാകുമെന്നും സര്‍വേ വിലയിരുത്തുന്നു.
മൂന്നുദിവസങ്ങളിലായാണ് സര്‍വേ ഫലങ്ങള്‍ മനോരമന്യൂസ് പുറത്തുവിട്ടത്. ആദ്യ ദിനം മലബാറിലെയും, രണ്ടാം ദിനം മധ്യകേരളത്തിലെയും സാധ്യതകള്‍ വിലയിരുത്തി. മൂന്നാം ദിനം പ്രസിദ്ധീകരിച്ച തെക്കന്‍ കേരളത്തിലെ നാല് ജില്ലകളിലെ (ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം) 39 നിയമസഭാ മണ്ഡലങ്ങളിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ പ്രവചിക്കുന്നു. തെക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് 21 മുതല്‍ 25 വരെ സീറ്റുകള്‍ ലഭിക്കാമെന്ന് സി-വോട്ടര്‍ പ്രൊജക്ഷന്‍ പറയുന്നു. 2021-ല്‍ ഈ മേഖലയില്‍ നാല് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന യുഡിഎഫ്, 12 മുതല്‍ 16 സീറ്റുകള്‍ വരെ നേടി നില മെച്ചപ്പെടുത്തുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. എന്‍ഡിഎയ്ക്ക് ഇവിടെ ഒന്നുമുതല്‍ മൂന്ന് സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്.
14 നിയമസഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോവളം ഒഴികെ എല്ലാ സീറ്റുകളും നേടി എല്‍ഡിഎഫ് തരംഗമുണ്ടാക്കിയിരുന്നു. ഇത്തവണയും ജില്ലയില്‍ ഇടതുമുന്നണിയുടെ സ്വാധീനത്തിന് കുറവില്ലെന്നാണ് സര്‍വേ കണ്ടെത്തല്‍. തിരുവനന്തപുരം ജില്ലയില്‍ 8 മുതല്‍ 10 സീറ്റ് വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.


