ചെന്നൈ: തമിഴ് രാഷ്ട്രീയത്തെയും സിനിമാലോകത്തെയും ഒരുപോലെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങള്‍ക്കിടെ, എല്ലാ അഭ്യൂഹങ്ങളെയും വെല്ലുവിളിച്ച് ദളപതി വിജയും നടി തൃഷയും പൊതുവേദിയില്‍ ഒന്നിച്ചെത്തി. ചെന്നൈയില്‍ നടന്ന പ്രമുഖ നിര്‍മ്മാതാവ് കല്‍പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനാണ് ഇരുവരും ഒരേ കാറില്‍ ഒരേ മാച്ചിങ് വസ്ത്രങ്ങള്‍ ധരിച്ചെത്തിയത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനം തടയാന്‍ കുടുംബപ്രശ്‌നങ്ങള്‍ ആയുധമാക്കുന്ന എതിരാളികള്‍ക്കുള്ള പരസ്യമായ മറുപടിയായാണ് ഈ നീക്കത്തെ ആരാധകര്‍ കാണുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, തമിഴക വെട്രി കഴകത്തിന്റെ താരപ്രചാരകയായോ സ്ഥാനാര്‍ത്ഥിയായോ തൃഷ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചര്‍ച്ചകള്‍ക്കും ഈ കൂടിക്കാഴ്ച വഴിമരുന്നിട്ടിരിക്കുകയാണ്.

ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതും കോടികളുടെ ഒത്തുതീര്‍പ്പ് വാര്‍ത്തകളും പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വിജയ് തൃഷയോടൊപ്പം ക്യാമറകള്‍ക്ക് മുന്നിലെത്തിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്റെ വ്യക്തിജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ അവസാനിപ്പിച്ച് ഒരു 'ക്ലീന്‍ സ്ലേറ്റില്‍' നിന്ന് മത്സരിക്കാനാണ് താരം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിവാഹമോചന നടപടികളുമായി വിജയ് മുന്നോട്ട് പോകുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ സംസാരം. 250 കോടി രൂപ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലും, തന്റെ സ്വകാര്യ ജീവിതത്തിലെ തീരുമാനങ്ങള്‍ രാഷ്ട്രീയ നീക്കങ്ങളെ ബാധിക്കില്ലെന്ന് വിജയ് തന്റെ പബ്ലിക് അപ്പിയറന്‍സിലൂടെ തെളിയിക്കുന്നു.

വിജയിനോടുള്ള തന്റെ ഇരുപത് വര്‍ഷത്തെ ആത്മബന്ധത്തെക്കുറിച്ച് തൃഷ നേരത്തെ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിജയ് തനിക്ക് 'കംഫര്‍ട്ട് സോണ്‍' ആണെന്നും വീടുപോലെ സുരക്ഷിതത്വം നല്‍കുന്ന വ്യക്തിയാണെന്നുമുള്ള തൃഷയുടെ വാക്കുകള്‍ ഇപ്പോള്‍ രാഷ്ട്രീയ കേരളവും തമിഴകവും ചര്‍ച്ച ചെയ്യുകയാണ്. ലിയോ എന്ന ചിത്രത്തിന് ശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം രാഷ്ട്രീയ സഖ്യമായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്. വിജയിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള നീക്കങ്ങളെ ടിവികെ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിരോധിക്കുമ്പോള്‍, തൃഷയുടെ രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ കൂടി തെളിയുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടുതല്‍ ആവേശകരമാക്കും.

തമിഴ് സിനിമാ ലോകത്തെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ടാണ് വിജയും തൃഷയും വിവാഹ ചടങ്ങില്‍ ഒന്നിച്ചെത്തിയത്. കല്‍പാത്തി സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിന് ഒരേ കാറില്‍ ഒന്നിച്ചിറങ്ങിയ താരങ്ങളെക്കണ്ട് ആരാധകരും വിമര്‍ശകരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്. വിജയിന്റെയും തൃഷയുടെയും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും കടുത്ത സൈബര്‍ ആക്രമണമാണ് നേരിടുന്നത്. 'ഭാര്യയും മക്കളും കൈവിട്ടു, ഇപ്പോള്‍ ആരാധകരും അകലുന്നു' എന്നാണ് പലരും എക്‌സില്‍ കുറിക്കുന്നത്. തൃഷ ഒരു കുടുംബം തകര്‍ത്തു എന്ന തരത്തിലുള്ള ആരോപണങ്ങളുമായി വിജയിന്റെ ഒരു വിഭാഗം ആരാധകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്‍പ് തന്റെ വ്യക്തിജീവിതത്തിലെ സങ്കീര്‍ണ്ണതകള്‍ അവസാനിപ്പിക്കാനാണ് വിജയ് ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് ഒരു 'ക്ലീന്‍ സ്ലേറ്റില്‍' നിന്ന് തുടങ്ങാനായി 250 കോടി രൂപയുടെ ഒത്തുതീര്‍പ്പിന് താരം തയ്യാറായതായും സൂചനയുണ്ട്. വിജയിന്റെ പുതിയ രാഷ്ട്രീയ യാത്രയ്ക്ക് (ടിവികെ) തൃഷ നേരത്തെ തന്നെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സൗഹൃദം ഇപ്പോള്‍ ഒരു രാഷ്ട്രീയ സഖ്യമായി മാറുമോ എന്ന ചര്‍ച്ചയും സജീവമാണ്.