- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് യുഡിഎഫ് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്‍മുല; എസ്ഡിപിഐ മതം പറയാനുളള ഏജന്റ് മാത്രമെന്ന് പി സരിന്‍; പാലക്കാട് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, യുഡിഎഫ് കൂട്ട്; സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് എം ബി രാജേഷും; തോല്‍വിയില്‍ പ്രതിരോധത്തിന് എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎം
പാലക്കാട് യുഡിഎഫ് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്‍മുല
പാലക്കാട്: പാലക്കാടെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ ന്യായീകരിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎം. ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം ആഘോഷിച്ചു എസ്ഡിപിഐ പ്രകടനം നടത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാക്കള്‍ രംഗത്തുവന്നത്. വര്‍ഗീയതയെ കൂട്ടുപിടിച്ചാണ് പാലക്കാട് യുഡിഎഫ് വിജയിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി സരിന്‍ ഇന്നും പ്രതികരിച്ചത്. യുഡിഎഫ് പാലക്കാട് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്‍മുലയാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരേസമയം ബിജെപിയെ ചാരിയും എസ്ഡിപിഐയെ ചാരിയും രാഷ്ട്രീയത്തിലെ അപകടം പിടിച്ച വിജയ ഫോര്‍മുലയാണ് കോണ്‍ഗ്രസ് പാലക്കാട് ഉണ്ടാക്കിയത്. അതില്‍ വോട്ടര്‍മാര്‍ വീണുപോകുകയായിരുന്നു. എസ്ഡിപിഐ വളരുന്നത് ബിജെപിയെ ചാരിയാണ്. കേരളത്തിലെ യുഡിഎഫും എല്‍ഡിഎഫും ന്യൂനപക്ഷ വിഭാഗീയതയ്ക്ക് പരവതാനി വിരിച്ചുകൊടുത്താണ് വളര്‍ന്നിട്ടുളളത്. കഴിഞ്ഞ തവണ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്‍ മത്സരിച്ചപ്പോള്‍ കിട്ടിയ 10,000 വോട്ടുകള്‍ ഇത്തവണ കുറഞ്ഞു.
ആ വോട്ടുകളില്‍ ഇത്തവണ കുറവുണ്ടായത് രണ്ട് തരത്തിലാണ്.സി കൃഷ്ണകുമാര്‍ മത്സരിച്ചത് ജയിക്കാന്‍ വേണ്ടിയല്ല. അദ്ദേഹത്തിന് പാലക്കാട് കുറച്ച് ഡീലുകള്‍ നടത്തണം, നഗരസഭയിലെ സ്ഥിരം സാന്നിദ്ധ്യം തുടരണം അങ്ങനെയാണ്. അതുകൊണ്ട് സി കൃഷ്ണകുമാര്‍ തോ?റ്റതില്‍ അദ്ദേഹത്തിന് വ്യക്തിപരമായി സങ്കടം ഉണ്ടാകില്ല. എന്നാല്‍ ബിജെപിയില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭിപ്രായക്കേട് കാണിച്ചവര്‍ ഒരുപാടുണ്ടായിരുന്നു. അങ്ങനെയുളളവര്‍ കോണ്‍ഗ്രസിനാണ് വോട്ട് നല്‍കിയത്.
പാലക്കാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ച തടയിടാന്‍ ഒരുപോലെ ശ്രമിക്കുന്നവരാണല്ലോ ബിജെപിയും കോണ്‍ഗ്രസും. ഫലമെന്തായാലും പാലക്കാട് തന്നെ ഉറച്ച് നില്‍ക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. അത് അങ്ങനെ തന്നെ തുടരും. വര്‍ഗീയതയെ കൂട്ടുപിടിച്ചതിലൂടെയാണ് കോണ്‍ഗ്രസിന് വിജയം നേടാന്‍ സാധിച്ചത്. യുഡിഎഫിന് മതം പറയാനുളള ഏജന്റ് എസ്ഡിപിഐ ആയിരുന്നു'- സരിന്‍ പറഞ്ഞു.
സമാനമായ വാദം ആവര്‍ത്തിച്ചാണ് കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നത്. ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാലക്കാട് സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായി.നാല്‍പതിനായിരം വോട്ട് പിടിക്കാനാകുമെന്ന് കരുതിയിരുന്നു.കല്ലേറുകള്‍ കാര്യമാക്കുന്നില്ല.
പാലക്കാട് കണ്ടത് എസ്ഡിപിഐ - ജമാത്ത് ഇസ്ലാമി - യുഡിഎഫ് കൂട്ട്‌കെട്ടാണ്.അവരുടെ ഔദാര്യത്തിലാണ് യുഡിഎഫ് ജയിച്ചത്..ഇന്നലത്തെ എസ്ഡിപിഐ ആഘോഷം കേരളത്തിനുള്ള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വിജയത്തിന്റെ അവകാശം ആദ്യം ഉന്നയിച്ചത് മത തീവ്രവാദികളാണ്.യുഡിഎഫ് നേതാക്കളുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല സിപിഎം പ്രവര്‍ത്തിക്കുന്നത്.ആക്ഷേപങ്ങള്‍ കേട്ടാല്‍ ക്ഷീണിച്ച് പോകുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കോട്ട നിലനിര്‍ത്താന്‍ തന്റെ സഹായം വേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അവര്‍ക്ക് നാണക്കേട്.പാലക്കാട് സിപിഎം ഒറ്റക്കെട്ടയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.പരസ്യം കൊടുക്കാനുള്ള സ്വാതന്ത്ര്യം പോലും മാധ്യമങ്ങള്‍ നല്‍കിയില്ലെന്നും എംബി രാജേഷ് പറഞ്ഞു.