പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നുവെന്ന യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. പത്തനംതിട്ട, കോട്ടയം മേഖലകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി മറിയ ഉമ്മന്‍ പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്റെ 'ഒളിയമ്പ്' എത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ കോന്നിയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മറിയ ഉമ്മനെ വേദിയിലിരുത്തിയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

'ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം' എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വാക്കുകള്‍. മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനകള്‍ നടന്നിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, അത് നടക്കാതെ പോയതിലെ നിരാശയും പ്രസംഗത്തിലൂടെ പങ്കുവെച്ചു. ഈ വാക്കുകള്‍ ആരെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ അല്ലെങ്കില്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും നിയോജക മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറിയയുടെ സ്ഥാനാര്‍ത്ഥിത്വം തടയപ്പെട്ടതിന് പിന്നില്‍ കുടുംബത്തിനകത്തെ എതിര്‍പ്പുകളാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മറിയയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ രാജിവെക്കുമെന്ന് സഹോദരന്‍ ചാണ്ടി ഉമ്മന്‍ ഭീഷണിപ്പെടുത്തിയതായും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ചാണ്ടി ഉമ്മന്‍ പൂര്‍ണ്ണമായും നിഷേധിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടി വികാരം വോട്ടാക്കി മാറ്റാന്‍ മറിയ ഉമ്മനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പത്തനാപുരത്ത് അടക്കം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മറിയ ഉമ്മന്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ ഇരമ്പുന്ന മണ്ഡലങ്ങളില്‍ മകളുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

പത്തനംതിട്ടയിലെയും കോട്ടയത്തെയും യു.ഡി.എഫ് ക്യാമ്പുകളില്‍ മറിയ ഉമ്മന്റെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. സ്ഥാനാര്‍ത്ഥിത്വം നഷ്ടമായെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി മകള്‍ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പത്തനംതിട്ട, കോട്ടയം മേഖലകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി മറിയ ഉമ്മന്‍ പ്രചാരണത്തില്‍ സജീവമാകുന്നതിനിടെയാണ് അടൂര്‍ പ്രകാശിന്റെ 'ഒളിയമ്പ്' എത്തിയത്.

'ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ്, പക്ഷേ തലവിധി മോശമായതിനാല്‍ നടന്നില്ല എന്ന് മാത്രം' എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ വാക്കുകള്‍. മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചനകള്‍ നടന്നിരുന്നുവെന്ന് സ്ഥിരീകരിച്ച അദ്ദേഹം, അത് നടക്കാതെ പോയതിലെ നിരാശയും പ്രസംഗത്തിലൂടെ പങ്കുവെച്ചു. മറിയ ഉമ്മന് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകങ്ങള്‍ എന്താണെന്ന ചര്‍ച്ച ഇതോടെ സജീവമായി.

മറിയ ഉമ്മനെ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂര്‍ അല്ലെങ്കില്‍ പത്തനംതിട്ട ജില്ലയിലെ ഏതെങ്കിലും നിയോജക മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടി വികാരം വോട്ടാക്കി മാറ്റാന്‍ മറിയ ഉമ്മനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പത്തനംതിട്ടയിലെയും കോട്ടയത്തെയും യു.ഡി.എഫ് ക്യാമ്പുകളില്‍ മറിയ ഉമ്മന്റെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ച മറിയ ഉമ്മന്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.