- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എം ശ്രീയില്‍ ഒപ്പുവച്ചത് കേന്ദ്രസമ്മര്‍ദ്ദത്തെ അതിജീവിക്കാനുളള തന്ത്രപരമായ നീക്കം; കരാറില്‍ ഒപ്പുവച്ചതോടെ 1476 കോടി അധികമായി ലഭിക്കും; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാട് ലോകാവസാനം വരെ പാലിക്കാനാവില്ല; എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്‌തോ ഇല്ലയോ എന്നറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. ശ്രീയില്‍ കേരളം ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത്. കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് തടഞ്ഞുവെച്ചുള്ള കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഈ കരാറെന്ന് മന്ത്രി വ്യക്തമാക്കി.
പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രം തടഞ്ഞുവെച്ച സംസ്ഥാനത്തിന്റെ സര്‍വ്വശിക്ഷാ ഫണ്ടിലൂടെ ഇതുവരെ 1158.13 കോടി രൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ കരാറില്‍ ഒപ്പുവെച്ചതോടെ 1476 കോടി രൂപ അധികമായി ലഭിക്കുമെന്നും, സര്‍വ്വശിക്ഷാ പദ്ധതി പ്രകാരം 971 കോടി രൂപ കൂടി ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ യൂണിഫോം, അലവന്‍സുകള്‍ തുടങ്ങിയ കാര്യങ്ങളെ ഫണ്ട് തടഞ്ഞുവെച്ചത് സാരമായി ബാധിച്ചിരുന്നെന്നും, കുട്ടികളുടെ ഭാവിയെ പന്താടി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മന്ത്രി ശിവന്‍കുട്ടി പ്രസ്താവിച്ചു. ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ടല്ലെന്നും, സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ടുകളാണെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ കേരളം നടപ്പാക്കുകയുള്ളൂ എന്നും, എന്‍.ഇ.പി.യില്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന നിലപാട് ലോകാവസാനം വരെ പാലിക്കാനാവില്ലെന്നും, എന്നാല്‍ നയത്തിലെ എല്ലാ കാര്യങ്ങളും നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട് ഈ ഫണ്ട് വാങ്ങിയിട്ടില്ലെന്നുള്ളത് തെറ്റായ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. കോടതിയെ സമീപിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ മാത്രം കാര്യമല്ലെന്നും, സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഫണ്ടുകള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഉപരോധം മറികടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും, ഒരു സ്‌കൂളും അടച്ചുപൂട്ടുകയോ ലയിപ്പിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുടെ പേരില്‍ പദ്ധതി നടപ്പാക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രീതിയാണെന്നും, സ്‌കൂളുകളുടെ ബോര്‍ഡുകളില്‍ പി.എം.ശ്രീ എന്ന് ചേര്‍ക്കുന്നത് സാങ്കേതിക മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ആര്‍.എസ്.എസ്. നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.നമുക്ക് അവകാശപ്പെട്ട ഫണ്ട് വേണ്ടെന്ന് വെയ്ക്കാനാവില്ല. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയാണ്. മറ്റ് വകുപ്പുകളും ഒപ്പിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പിഎം ഉഷയില്‍ ഒപ്പിട്ടു. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ സംസ്ഥാനം ഒപ്പിട്ടിട്ടുണ്ട്. പിഎം ശ്രീയില്‍ ഒപ്പിട്ട കരാറില്‍ അക്കാദമിക്ക് കാര്യങ്ങളില്‍ ഒന്നും നിഷ്‌കര്‍ഷിച്ചിട്ടില്ല. എന്‍ഇപിയുടെ ഭാഗമാണ് പി എം ശ്രീ പദ്ധതി. ചില ആശങ്കകള്‍ നേരത്തെ ഉണ്ടായിരുന്നു. ആ സംശയങ്ങളില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തി. നേരിട്ട് താന്‍ തന്നെ ചര്‍ച്ച നടത്തി. കേരളത്തില്‍ ഇത് എങ്ങനെ നടപ്പാക്കാമെന്നതില്‍ ആദ്യം സത്യവങ്ങ്മൂലം നല്‍കി. കേരളം തീരുമാനം എടുത്തെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്‌തോ ഇല്ലയോ എന്നറിയില്ല. ഞാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ ഇല്ല. ബിനോയ് വിശ്വം പറഞ്ഞെങ്കില്‍ ശരിയായിരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി.




