Scitech - Page 26

ശമ്പളമില്ലാതെ പണിയെടുക്കാനും പുരോഹിതന്മാർക്ക് വെച്ചു വിളമ്പി നൽകാനുമാണോ കന്യാസ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത്? കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സഭ എന്തു നടപടിയാണ് എടുക്കുന്നത് ?
കാമവെറിയനായ മെത്രാൻ അഴിക്കുള്ളിലാകുമ്പോൾ ഏറ്റവും അധികം അഭിമാനിക്കാവുന്നത് സോഷ്യൽ മീഡിയയ്ക്ക്; ഏത് സാധാരണക്കാരനെയും വൈറലാക്കുന്ന സോഷ്യൽ മീഡിയയ്ക്ക് എന്തു തിരുമേനി എന്തു മുതലാളി? മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുമിച്ച് തീരുമാനിച്ചാലും ഒരു വാർത്തയും ഇനി മുക്കാനാവില്ലെന്ന തിരിച്ചറിവ് ഉറക്കം കെടുത്തുന്നത് പ്രമുഖരുടെ
പഴുതുകൾ അടയ്ക്കാൻ വേണ്ടിയായിരുന്നു ഈ വൈകലെങ്കിൽ ഇതുവരെ അവഹേളിച്ചതിന് മാപ്പ്; പിണറായി വിജയനല്ലാതെ മറ്റൊരാളായിരുന്നു മുഖ്യമന്ത്രിയെങ്കിൽ, വൈകിയെങ്കിലും ഈ അറസ്റ്റ് നടക്കുമായിരുന്നോ? വിശുദ്ധ അൾത്താരയിൽ നിന്നും സബ് ജയിലിലെ വെറും നിലത്തേക്ക് മെത്രാൻ വീഴുമ്പോൾ സഭയ്ക്കും സർക്കാരിനും പഠിക്കാൻ ഒരുപാട് പാഠങ്ങൾ ബാക്കിയുണ്ട്
സമരങ്ങളിലൂടെ പടർന്ന് പന്തലിച്ച സിപിഎം എന്തിനാണ് ഇപ്പോൾ ജനകീയ സമരങ്ങളെ ഭയപ്പെടുന്നത്? എല്ലാ സമരങ്ങളുടേയും പിന്നിൽ മാവോയിസ്റ്റുകളും സംഘപരിവാറു കാരുമാണ് എന്ന് ആക്ഷേപിക്കുമ്പോൾ സഖാവ് അറിയാതെ പറയുന്നത് അവർ ജനങ്ങൾക്ക് ഒപ്പമാണ് എന്നാണ്; എകെജിയുടെ ചിത്രം പാർട്ടി ഓഫിസിൽ നിന്നും മാറ്റിയിട്ടു പോരെ ഈ ഗീർവാണങ്ങൾ
ഇത്രനാൾ വലിച്ചുനീട്ടി സഭയെ നാണംകെടുത്തിയതിന്റെ് ഉത്തരവാദിത്തം തിരുമേനിമാർ ഏറ്റെടുക്കുമോ? അമേരിക്കയിലും യൂറോപ്പിലും സംഭവിച്ചത് ഇവിടെയുണ്ടാവാതിരിക്കാൻ തിരുമേനിമാർ വേഗം സിംഹാസനങ്ങളിൽനിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് ചെല്ലണം; സിവിൽ കോടതി അനുവദിക്കുന്ന വിവാഹമോചനം പോലും നീട്ടിക്കൊണ്ടുപോകുന്ന മാടമ്പിത്തരങ്ങൾക്ക് അറുതിയുണ്ടാവണം; സഭാ വസ്തുക്കൾ കൈകാര്യം ചെയ്യാൻ അൽമായരെ അനുവദിക്കണം
ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസം പോലും അകത്തിടാതിരിക്കാൻ ശുഷ്‌കാന്തി കാട്ടിയത് ആരുടെ താൽപ്പര്യപ്രകാരമാണ്? ജനവികാരം ശക്തമായപ്പോൾ പേരിന് അറസ്റ്റ് ചെയ്ത പ്രതിയെ എന്തുകൊണ്ട് ലോക്കപ്പിൽ പോലും അടയ്ക്കുന്നില്ല? പൊലീസ് ക്ലബിൽ ചിക്കൻ ബിരിയാണി കഴിച്ച് ജീവിക്കാൻ അനുവദിക്കാൻ അയാൾ രാഷ്ട്രീയ തടവുകാരനാണോ? അറസ്റ്റ് ചെയ്തിട്ടും അകത്തിടാതെ കാക്കുന്ന നീതിബോധത്തിന് നമോവാകം
ബലാത്സംഗ കേസിലെ പ്രാഥമിക അന്വേഷണത്തിന് മൂന്നുമാസം; പേടിപ്പിച്ചും പ്രലോഭിപ്പിച്ചും മൊഴിമാറ്റാൻ പൊലീസ് കൂട്ട്; അറസ്റ്റ് ചെയ്യാൻ കസ്റ്റഡിയിൽ എടുത്തപ്പോഴും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; ഒഴിവാക്കാനാവാതെ അറസ്റ്റ് ചെയ്തപ്പോഴും ഇരുമ്പഴി എണ്ണിക്കാതിരിക്കാൻ ഒത്തുകളി; എന്നിട്ടും നമ്മൾ പറയണം പിണറായി.. ഡാ... ഇരട്ടച്ചങ്കൻ ഡാ.. എന്ന്
കഴുത്തിൽ തൂക്കിയ ക്രൂശിതന്റെ വലിയ രൂപവും കൈയിൽ അണിഞ്ഞിരിക്കുന്ന സ്ഥാന മോതിരവും മെത്രാൻ കുപ്പായവും അഴിച്ച് വെയ്ക്കാതെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി പോയത് കത്തോലിക്ക വിശ്വാസികളെ മുഴുവൻ അപമാനിക്കാൻ ആയിരുന്നോ?
മാധ്യമങ്ങൾക്കു മുമ്പിൽപ്പെടാതെ ഫ്രാങ്കോ മുളയ്ക്കനെ കാക്കാൻ പൊലീസ് എന്തിനാണ് ഇത്ര ആവേശം കാട്ടുന്നത്? നീതി തേടി തെരുവിൽ ഇറങ്ങിയ കന്യാസ്ത്രീകൾക്ക് കിട്ടാത്ത ദയയും കാരുണ്യവും എങ്ങനെയാണ് ബലാത്സംഗക്കേസിലെ പ്രതിക്ക് ലഭിക്കുന്നത്? മെത്രാനെ ഒരിക്കലും അറസ്റ്റ് ചെയ്യുകയില്ല എന്ന് തുറന്ന് പറയാനുള്ള സത്യസന്ധത എങ്കിലും കാട്ടൂ
ഇതുവരെ അനങ്ങാതിരുന്ന മെത്രാൻ എന്തുകൊണ്ട് ഇപ്പോൾ ജാമ്യാപേക്ഷയുമായി രംഗത്തിറങ്ങി? മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുമോ? തള്ളിയാലുടൻ ഫ്രാങ്കോ അറസ്റ്റിലാവുമോ? പൊലീസിനു മുമ്പിൽ ഹാജരായാൽ എന്തു സംഭവിക്കും? പൊലീസും ഫ്രാങ്കോയും ഒത്തു കളിക്കുകയാണോ? നീതി തേടി തെരുവിൽ ഇരിക്കുന്ന കന്യാസ്ത്രീകൾ എന്തുകൊണ്ട് എത്രയും വേഗം വീട്ടിലേക്ക് മടങ്ങണം
ഫ്രാങ്കോ അറസ്റ്റിലാകുന്നതിൽ ഒട്ടും ആശങ്കയില്ലാത്ത വിശ്വാസികളെ തെരുവിൽ ഇറക്കാനാണോ പൊലീസേ ഇപ്പോൾ കുമ്പസാര രഹസ്യം തേടുന്നത്? മാർ ആലഞ്ചേരിയെ ചോദ്യം ചെയ്യാനും വത്തിക്കാന്റെ ഇന്ത്യൻ എംബസിയിൽ കടന്നു കയറാനും ശ്രമിച്ചു പരാജയപ്പെട്ടിട്ടും എന്തേ ഒന്നും പഠിക്കാത്തത്? ഫ്രാങ്കോ മുളയ്ക്കനെ രക്ഷിക്കാൻ വേണ്ടി കേരളത്തിന്റെ മാനം കളയുന്ന കേരള പൊലീസിനോട് അവസാനമായി പറയാനുള്ളത്
20,000 കോടിയെന്ന് മുഖ്യമന്ത്രി, 30,000 കോടിയെന്ന് ധനമന്ത്രി, 40,000 കോടിയെന്ന് വ്യവസായമന്ത്രി.  ശരിക്കും കേരളത്തിൽ എത്ര രൂപയുടെ നഷ്ടം ഉണ്ടായി?  എന്നിട്ടുമെന്തിന് 4796 കോടിയുടെ കണക്കുമായി ഡൽഹിക്കു പോയത്? എത്ര കെപിഎംജിമാർക്ക് കാശെണ്ണി വാങ്ങിയിട്ടും എന്തേ ഇതുവരെ നഷ്ടമായതിന്റെ കണക്കുപോലും എടുത്തുതീർക്കാൻ സാധിക്കാത്തത്?  കേന്ദ്രത്തെ കുറ്റം പറയും മുമ്പ് ഇത്രയും എങ്കിലും ചെയ്യണ്ടേ പിണറായി?