പാർട്ടി സമ്മേളനങ്ങളിൽ വളണ്ടിയർമാരാകാനും ചെങ്കൊടി പിടിക്കാനും കൊടി സുനിമാരും അർജുൻ ആയങ്കിമാരും വേണ്ട; നേതാക്കളുമായുള്ള സെൽഫികൾക്കും വിലക്ക്; സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള നേതാക്കളുടെ സെൽഫികൾ വൈറലായതോടെ കർശന നിർദ്ദേശങ്ങളുമായി സിപിഎം; സമ്മേളന കാലം തിരുത്തലിന്റേതാക്കാൻ പാർട്ടി
പ്ലസ് ടു അലോട്ട്‌മെന്റ് പരിശോധിക്കാൻ റേഞ്ചിനായി കൂറ്റൻ മരത്തിൽ കയറി; കാൽ വഴുതി വീണ് ആദിവാസി ബാലന് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ടത് കണ്ണവം വനമേഖലയിലെ അനന്തു ബാബു; നട്ടെല്ലിന് പരിക്കേറ്റ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ തറയിൽ കിടത്താൻ ആവശ്യപ്പെട്ടെന്നും പരാതി
സതീശൻ പാച്ചേനി പടിയിറങ്ങുന്നത് കണ്ണൂർ കോൺഗ്രസിന് പുതിയ ആസ്ഥാന മന്ദിരമൊരുക്കിയ ശേഷം; ഡിസിസി ഓഫീസ് നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വന്തം തറവാട് വീട് വിറ്റു കിട്ടിയ പണവും ഉപയോഗിച്ചു; പാച്ചേനിയുടെ സംഘാടന മികവിന് സല്യൂട്ടുമായി കോൺഗ്രസ് പ്രവർത്തകർ
പേരാവൂർ കെ.എസ്.എഫ്.ഇ ബ്രാഞ്ചിലെ കലക്ഷൻ ഏജന്റ് 32 പേരുടെ കുറിപ്പണം വെട്ടിച്ചു; പിരിച്ചെടുത്ത പണം ബ്രാഞ്ചിൽ അടക്കാതെ കബളിപ്പിച്ചു; ലക്ഷങ്ങൾ നഷ്ടപ്പെട്ട ഇടപാടുകാർ പെരുവഴിയിൽ; നേരത്തെ പരാതി ലഭിച്ചിട്ടും പൂഴ്‌ത്തിയെന്ന് ഇടപാടുകാർ