നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു; കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു

Update: 2025-01-23 11:05 GMT

മുംബൈ: ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസിച്ചിരുന്നത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഭാര്യ ബിന്ദു സജയന്‍. നിമിഷ സജയന്‍, നീതു സജയന്‍ എന്നിവരാണ് മക്കള്‍. സംസ്‌കാരം അംബര്‍നാഥ് വെസ്റ്റിലെ മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ വച്ച് നടക്കും.

2017ല്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നിമിഷ. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നീ സിനിമകളുടെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നിമിഷ നിരവധി മികച്ച സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News