നിവിന്റെ ഗംഭീര തിരിച്ചുവരവ് നിറഞ്ഞാടി സൂരിയും 'ഏഴു കടല്‍ ഏഴു മലൈ'; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്; യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്; ട്രെന്റിങ്ങില്‍ ഇടം പിടിച്ചത് ട്രെയിലര്‍ പുറത്തിറങ്ങി വെറും പതിനാല് മണിക്കൂര്‍ കൊണ്ട്

Update: 2025-01-21 11:02 GMT

സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരുന്ന 'ഏഴു കടല്‍ ഏഴു മലൈ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സൂരിയും നിവിന്‍ പോളിയും നിറഞ്ഞാടിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഏഴു കടല്‍ ഏഴു മലൈ ട്രെയിലര്‍. വെറും പതിനാല് മണിക്കൂര്‍ കൊണ്ടാണ് ട്രെയിലര്‍ ട്രെന്റിങ്ങില്‍ ഇടംപിടിച്ചിരിക്കുന്നത്.

ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ സൂര്യയേയും നിവിന്‍ പോളിയേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. നിവിന്‍ വന്‍ തിരിച്ചുവരവായിരിക്കും ചിത്രമെന്നും സൂരി വീണ്ടും അഭിനയത്തില്‍ ഞെട്ടിക്കുകയാണെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. റാം- യുവന്‍ കോമ്പോയെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

Full View

ചിത്രത്തില്‍ വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ പോളി എത്തുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ചിത്രത്തിലേതെന്നാണ് സൂചന. തരമണി, തങ്കമീന്‍കള്‍, കട്രത് തമിഴ്, അതുപോലെ മമ്മൂട്ടി നായകനായ പേരന്‍പ് എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ തമിഴ് സംവിധായകന്‍ റാമാണ് ഏഴു കടല്‍ ഏഴു മലൈ ഒരുക്കിയിരിക്കുന്നത്. അഞ്ജലി നായികാ വേഷത്തില്‍ എത്തുന്ന ചിത്രം 2025 മാര്‍ച്ചില്‍ തിയറ്ററുകളില്‍ എത്തും.

യുവാന്‍ ശങ്കര്‍ രാജ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എന്‍ കെ ഏകാംബരം, എഡിറ്റ് ചെയ്തത് മദി വി എസ് എന്നിവരാണ്. ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരം നിര്‍വഹിച്ചപ്പോള്‍, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് ആണ് ഇതിന്റെ മേക്കപ്പ് നിര്‍വഹിച്ചത്. സ്റ്റണ്ട് സില്‍വയാണ് ഇതിനു വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം നിര്‍വഹിച്ചത് സാന്‍ഡിയാണ്.

Similar News