ത്രില്ലടപ്പിച്ച് മൂന്നാം വാരത്തിലേക്ക്; ടൊവിനോ തോമസിന് മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റ് കൂടി; 'ഐഡന്റിറ്റി' യുടെ കളക്ഷൻ കണക്കുകൾ പുറത്ത്

Update: 2025-01-18 12:42 GMT

കൊച്ചി: പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് മുന്നേറുകയാണ് ടൊവിനോ തോമസിന്റെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രമായ 'ഐഡന്റിറ്റി'. എ ആർ എം എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിന് ശേഷം എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നതെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻവിസ്റ്റിഗേറ്റീവ് ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രം അഖിൽ പോളും അനസ് ഖാനും സംവിധാനം നിര്‍വഹിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് ചിത്രത്തിൽ നായികയായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. 40.23 കോടിയോളം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

മികച്ച സാങ്കേതിക മികവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ട്വിസ്റ്റ്, സസ്‌പെന്‍സ്, സര്‍പ്രൈസ് എന്നിവയാല്‍ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ലെന്നുമാണ് സിനിമ കണ്ടവര്‍ പറയുന്നത്. ചിത്രം 50 കൊടിയിലെത്താൻ അധികം വൈകില്ലെന്നാണ് വിലയിരുത്തൽ.

അഖിൽ ജോർജ് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്. സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്. രാഗം മൂവീസിൻ്റെയും കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെയും ബാനറിൽ രാജു മല്യത്ത്, ഡോ റോയ് സിജെ എന്നിവർ ചേർന്നാണ് 'ഐഡൻ്റിറ്റി' നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നടത്തിയത്.

ഡോക്ടർ, തുപ്പരിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് ചിത്രത്തിലുള്ളത്. തമിഴ് ചിത്രമായ മാവീരനിലൂടെ ശ്രദ്ധിക്കപ്പെട്ട യാനിക് ബെൻ, ഫീനിക്സ് പ്രബു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ചമൻ ചാക്കോയാണ്. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

Similar News