ഷാറൂഖ് ഖാന്‍ തല്ലി തല പൊട്ടിച്ചോ? ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല; സത്യം വെളിപ്പെടുത്തി യോ യോ ഹണി സിങ്

ഷാറൂഖ് ഖാന്‍ തല്ലി തല പൊട്ടിച്ചോ?

Update: 2024-12-22 12:07 GMT

മുംബൈ: ഷാറൂഖ് ഖാനും താനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് റാപ്പര്‍ യോ യോ ഹണി സിങ്. ഷാറൂഖ് തല്ലിയിട്ടില്ലെന്നും ആരോ തെറ്റായ വിവരം പ്രചരിപ്പിച്ചതാണെന്നും ഹണി സിങ്ങ് വ്യക്തമാക്കുന്നത്. തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖ് വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

അന്ന് യു.എസില്‍ സംഭവിച്ചതിനെക്കുറിച്ച് ഹണി സിങ് പറഞ്ഞതിങ്ങനെ' ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത് ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നു. യു.എസ് ഷോക്കിടെ ഷാറൂഖ് എന്നെ തല്ലി,തല പൊട്ടിച്ചതായി ആരോ പറഞ്ഞു. ആ മുനുഷ്യന്‍ ഒരിക്കലും എന്നെ തല്ലിയിട്ടില്ല, ഒരിക്കലും എനിക്ക് നേരെ കൈ ഉയര്‍ത്തില്ല, എന്നെ അദ്ദേഹത്തിന് ഇഷ്ടമാണ്.

ചിക്കാഗോയിലേക്കുള്ള ടൂറിന് ഷാറൂഖിനൊപ്പം എന്നേയും ക്ഷണിച്ചു. എനിക്ക് എന്തോ പെര്‍ഫോമന്‍സിന് താല്‍പര്യമില്ലായിരുന്നു. ഞാന്‍ അവരോട് കാര്യം പറഞ്ഞു. എന്നോട് ഷോക്കായി റെഡി ആകണമെന്ന് പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. മനേജര്‍ വന്ന് കാര്യം തിരക്കി. തുടര്‍ന്ന് ഞാന്‍ ബാത്ത് റൂമില്‍ പോയി ട്രിമ്മറുകൊണ്ട് മുടി മൊട്ടയടിച്ചു.

ഇനി എങ്ങനെ സ്റ്റേജില്‍ കയറും എന്ന് ചോദിച്ചു. തൊപ്പി വെച്ച് പെര്‍ഫേം ചെയ്യാനാണ് അവര്‍ പറഞ്ഞത്. മുടി മുറിച്ചതുകൊണ്ട് രക്ഷപ്പാടാനാകില്ല എന്ന് തോന്നിയതോടെ അവിടെയുണ്ടായിരുന്ന ഒരു കപ്പെടുത്ത് ഞാന്‍ തലക്കടിക്കുകയായിരുന്നു. എന്റെ തലയില്‍ മുറിവുണ്ടാവുകയും സ്റ്റിച്ച് ഇടേണ്ടിവരികയും ചെയ്തു. അല്ലാതെ ഷാറൂഖ് ഖാന്‍ എന്നെ തല്ലിയതുകൊണ്ടല്ല. ഏതോ ഒരാളാണ് ഷാറൂഖ് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചത്'-യോ യോ ഹണി സിങ് പറഞ്ഞു.

Tags:    

Similar News