വിടമുയർച്ചി എഫക്ട്...; കാർ റേസിങ്ങ് ട്രാക്കിൽ ചീറിപാഞ്ഞ് തല അജിത്ത്; പെട്ടെന്ന് അപ്രതീക്ഷത അപകടം; താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അന്തം വിട്ട് ആരാധകർ!
ചെന്നൈ: തമിഴ് ഇൻഡസ്ട്രിയിൽ ദളപതി വിജയ്ക്ക് ശേഷം ഏറെ ആരാധകരുള്ള താരമാണ് തല അജിത്ത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ സജീവമാണ്. അതുപോലെ താരത്തിന്റെ സിനിമയുടെ ഓരോ അപ്ഡേറ്റിനായും ആരാധകർ ഒന്നടങ്കം ക്ഷമയോടെ കാത്തിരിക്കും.
അടുത്തതായി താരത്തിന്റെതായി ഇറങ്ങാനുള്ള സിനിമ വിടമുയർച്ചിയാണ്. ഇപ്പോഴിതാ, താരം വീണ്ടുമൊരു കാർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. ഒരു കാർ റേസിംഗ് ട്രാക്കിലാണ് അപകടം നടന്നത്.
അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. കാർ റേസിങ് ട്രാക്കിൽ വച്ചായിരുന്നു അപകടം നടന്നത്. ട്രാക്കിൽ വച്ച് കാർ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. അൽപ്പസമയം നിയന്ത്രണം വിട്ട് കാർ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്.
വലിയ പരിക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെടുകയും ചെയ്തു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരങ്ങൾ. അപകടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ആരാധകർ സുഖ വിവരങ്ങൾ തേടി കമെന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.