കായംകുളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍; പത്തിയൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി അടക്കം ഉള്ളവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ച് ശോഭ സുരേന്ദ്രന്‍
കായംകുളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍
Update: 2024-12-04 11:38 GMT
കായംകുളം: കായംകുളത്ത് അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു. പത്തിയൂര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ബ്രാഞ്ച് സെക്രട്ടറി രാജന്‍, ഗീത ശ്രീകുമാര്‍, വേണു നാലാനക്കല്‍ എന്നിവരെ ശോഭ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പത്താം തീയതി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂര്‍ പഞ്ചായത്തിലെ 12 ആം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലായിരുന്നു സ്വീകരണം. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തില്‍ സജീവമാണ്.