വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കി മുങ്ങി; ബിജെപി നേതാവിന്റെ മകന്‍ ഒടുവില്‍ അറസ്റ്റില്‍

ബിജെപി നേതാവിന്റെ മകന്‍ ഒടുവില്‍ അറസ്റ്റില്‍

Update: 2025-07-06 12:41 GMT

മംഗളൂരു: വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ബി ജെ പി നേതാവിന്റെ മകന്‍ അറസ്റ്റില്‍. ബി ജെ പി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകനായ കൃഷ്ണ റാവുവാണ് അറസ്റ്റിലായത്. മകള്‍ ഗര്‍ഭിണിയായതോടെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു. ഹൈസ്‌കൂള്‍ കാലം തൊട്ട് പെണ്‍കുട്ടിയും കൃഷ്ണ റാവുവും തമ്മില്‍ പ്രണയത്തിലായിരുന്നു.

വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി ലൈംഗിക ചൂഷണം ചെയ്തു. ഗര്‍ഭിണിയായതോടെ ഇയാള്‍ മുങ്ങി. പെണ്‍കുട്ടിയ്ക്ക് ഏഴ് മാസമായപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരറിയുന്നത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ജഗന്നിവാസ റാവുവിനെ കണ്ട് വിവരമറിയിച്ചു. ആദ്യം വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ പിന്നീട് ആത്മഹത്യ ഭീഷണി മുഴക്കിയെന്ന് കുടുംബം ആരോപിച്ചു.

ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.അബോര്‍ഷന്‍ ചെയ്യണമെന്നും പണം നല്‍കാമെന്നും ബി ജെ പി നേതാവ് പറഞ്ഞതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കുഞ്ഞിന് മൂന്ന് മാസമാകുമ്പോള്‍ ഡി എന്‍ എ ടെസ്റ്റ് നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍ ഡി എന്‍ എ പരിശോധന ബി ജെ പി നേതാവ് എതിര്‍ത്തു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് സത്യം ചെയ്യാന്‍ ഇയാള്‍ മകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Tags:    

Similar News