ഛത്തീസ്ഗഡിൽ ദളിത് യുവാവിനെ ബി.ജെ.പി എം.എൽ.എയുടെ മകൻ മർദിച്ചു: ഭീക്ഷണിപ്പെടുത്തി ഒത്തുതീർപ്പിന് ശ്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കാലതാമസം വരുത്തിയെന്ന് ആക്ഷേപം
ബെമെതാര: ഛത്തീസ്ഗഡിൽ ദസറ ആഘോഷങ്ങൾക്കിടെ ആദിവാസി യുവാവിനെ ആക്രമിച്ചതിന് ബിജെപി എംഎൽഎയുടെ മകനെതിരെ കേസ്. ഭരണകക്ഷിയായ ബി.ജെ.പി എം.എൽ.എയുടെ മകനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒക്‌ടോബർ 13-ന് ചെച്ചൻമേട്ട ഗ്രാമത്തിലാണ് സംഭവമുണ്ടായത്. എംഎൽഎ ഈശ്വർ സാഹുവിൻ്റെ മകനായ കൃഷ്ണ സാഹുവിനെതിരെ കേസെടുത്തത്.
മനീഷിന്റെ സുഹൃത്ത് രാഹുൽ ധ്രുവും സാഹുവും തമ്മിലാണ് തർക്കമുണ്ടായി. സാഹുവും സുഹൃത്തുക്കളും ഉണ്ടാക്കിയ സംഘർഷം ഒത്തുതീർക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തെന്നായിരുന്നു മനീഷ് മാണ്ഡവിയുടെ(18) പരാതി. സാഹുവിനും ഒമ്പതോളം സുഹൃത്തുക്കൾക്കുമെതിരെയാണ് മനീഷ് പരാതി നൽകിയിരിക്കുന്നത്.
തുടർന്ന് സാഹുവും സുഹൃത്തുക്കളും ചേർന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതികൾക്കെതിരെ 296 (അശ്ലീല പ്രവൃത്തികൾ), 115 (2) (മുറിവേൽപ്പിക്കൽ), 351 (3) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 3 (5) (പൊതു ഉദ്ദേശ്യം) എന്നിവ പ്രകാരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) എന്നിവയും പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, കേസ് ഒതുക്കിത്തീർക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇരയോട് ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയെന്നും പ്രദേശത്തെ ആദിവാസി സമാജം അംഗങ്ങൾ ആരോപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് കാലതാമസം വരുത്തിയെന്നും അവർ ആരോപിച്ചു.