പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു; യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി തേക്കുകയും ചെയ്ത് ഭര്‍തൃവീട്ടുകാര്‍; കൊടുംക്രൂരത മധ്യപ്രദേശില്‍

പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

Update: 2024-12-22 17:14 GMT

ഭോപ്പാല്‍: യുവാവിന്റെ പീഡനശ്രമം ചെറുത്ത യുവതിയെ ക്രൂരമായി പീഡിപ്പിച്ചു ഭര്‍തൃവീട്ടുകാര്‍. യുവതിയെ ക്രൂരമായി മര്‍ദിച്ചത് ഭര്‍ത്താവും വീട്ടുകാരുമാണ്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി തേക്കുകയും ചെയ്തു.

നവംബര്‍ 13നായിരുന്നു സംഭവം. സ്റ്റീം മെഷീന്‍ ചോദിച്ച് വീട്ടിലെത്തിയ യുവാവ് മുറിയില്‍ കയറി വാതിലടച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിനെ പിടികൂടേണ്ടതിന് പകരം ഭര്‍ത്താവും വീട്ടുകാരും രണ്ട് മണിക്കൂറോളം യുവതിയെ നഗ്‌നയാക്കി നിര്‍ത്തി അടിക്കുകയും ചവിട്ടുകയും തുടകളിലും സ്വകാര്യ ഭാഗങ്ങളിലും ഇരുമ്പു ദണ്ഡ് പഴുപ്പിച്ച് പൊള്ളലേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിനെതിരെയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും ഭര്‍തൃസഹോദരിക്കെതിരെയും പൊലീസ് കേസെടുത്തു.

മണിക്കൂറുകള്‍ നീണ്ട പീഡനത്തില്‍ പൊള്ളലേറ്റ ഭാഗത്ത് ഭര്‍തൃപിതാവാണ് മുളക് പൊടി തേച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. ബോധരഹിതയായ യുവതിയെ പിറ്റേന്ന് ബൈക്കില്‍ കയറ്റി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പരിക്കുകളോടെ റോഡില്‍ വീണു കിടന്ന യുവതിയെ നാട്ടുകാര്‍ വീട്ടിലെത്തിക്കുകയായിരുന്നു.


Tags:    

Similar News