കൃത്യസമയത്ത് തന്നെ ഓർഡർ ചെയ്ത കേക്കെത്തി; തുറന്നുനോക്കിയ പിറന്നാളുകാരി ഞെട്ടി; പിന്നാലെ ചിരിപ്പടർന്നു; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച

Update: 2025-12-21 08:38 GMT

ൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നമ്മൾ നൽകുന്ന പ്രത്യേക നിർദ്ദേശങ്ങൾ ചിലപ്പോൾ വിചിത്രമായ രീതിയിൽ നടപ്പിലാക്കപ്പെടാറുണ്ട്. അത്തരത്തിൽ സൊമാറ്റോയിൽ നിന്ന് കേക്ക് ഓർഡർ ചെയ്ത ഒരു യുവതിക്കുണ്ടായ രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

നക്ഷത്ര എന്ന യുവതി തന്റെ ജന്മദിനത്തിന് സൊമാറ്റോ വഴി ഒരു കേക്ക് ഓർഡർ ചെയ്തു. കേക്ക് ഡെലിവറി ചെയ്യുമ്പോൾ താൻ സ്ഥലത്തുണ്ടാവില്ലെങ്കിൽ അത് സെക്യൂരിറ്റിയെ ഏൽപ്പിക്കണമെന്ന് കാണിക്കാൻ 'ലീവ് അറ്റ് സെക്യൂരിറ്റി' എന്ന് നിർദ്ദേശവും നൽകി. എന്നാൽ കേക്ക് എത്തിയപ്പോൾ യുവതിയും സുഹൃത്തുക്കളും അന്തംവിട്ടു പോയി.

സെക്യൂരിറ്റിയെ ഏൽപ്പിക്കാൻ നൽകിയ ആ വാചകം കേക്കിന് മുകളിൽ ക്രീം ഉപയോഗിച്ച് ഐസിംഗായി എഴുതിയിരിക്കുകയായിരുന്നു! കേക്ക് തുറന്നു നോക്കിയപ്പോൾ 'Leave at security' എന്ന് മനോഹരമായി എഴുതിയത് കണ്ട് എല്ലാവരും ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ചിരിയടക്കാൻ കഴിഞ്ഞില്ല.

യുവതി തന്നെ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിമിഷനേരം കൊണ്ട് അത് വൈറലായി. നിരവധി പേരാണ് സമാനമായ അനുഭവങ്ങൾ കമന്റുകളിലൂടെ പങ്കുവെക്കുന്നത്. ഒരാൾ കമന്റ് ചെയ്തത് തന്റെ അമ്മയുടെ പിറന്നാളിന് 'ഹാപ്പി ബർത്ത് ഡേ മോം എന്ന് എഴുതണം' എന്ന് നിർദ്ദേശം നൽകിയപ്പോൾ, ആ വാചകം മുഴുവനായും കേക്കിന് മുകളിൽ എഴുതി വന്നുവെന്നാണ്.

Tags:    

Similar News