ഭാര്യയുമായി വഴക്ക്; കിണറ്റിലേക്ക് ബൈക്ക് ഓടിച്ചിറക്കി യുവാവ്; വിഷവാതകം ശ്വസിച്ച് രക്ഷിക്കാനിറങ്ങിയവർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം റാഞ്ചിയിൽ

Update: 2025-01-02 12:51 GMT

റാഞ്ചി: കിണറ്റിൽ വീണ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുകൾ. കിണറ്റിൽ വീണ ഒരാളെ രക്ഷിക്കാൻ ഇറങ്ങിയ നാല് പേർ ഉൾപ്പെടെയാണ് അഞ്ച് പേരാണ് മരിച്ചത്. ജാർഖണ്ഡിലെ ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം ഉണ്ടായത്.

ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ് സുന്ദർ കർമാലി (36) എന്ന യുവാവ് തന്‍റെ മോട്ടോർ സൈക്കിൾ ആൾമറയില്ലാത്ത കിണറ്റിലേക്ക് ഓടിച്ചിറക്കിയതെന്ന് ചാർഹി പോലീസ് സ്റ്റേഷൻ ഓഫീസർ ഗൗതം കുമാർ പറഞ്ഞു.

വാഹനത്തിലെ പെട്രോൾ കിണറ്റിലെ വെള്ളത്തിൽ കലർന്നു. സുന്ദറിനെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി നാല് പേർ കിണറ്റിൽ ഇറങ്ങി. കിണറ്റിലെ വിഷ വാതക സാന്നിധ്യം ഇവർ അറിഞ്ഞിരുന്നില്ല. അഞ്ചു പേരും കിണറിനുള്ളിൽ തന്നെ മരിച്ചു. സുന്ദർ കർമാലിക്ക് പുറമെ രാഹുൽ കർമാലി , ബിഷ്ണു കർമാലി , പങ്കജ് കർമാലി , സൂരജ് ഭൂയാൻ എന്നിവരാണ് ദാരുണ അപകടത്തിൽ മരിച്ചത്. 

Tags:    

Similar News