പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം; ഗോഡൗണിലും പൊട്ടിത്തെറി; 17 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്; വെടി ശബ്ദത്തിൽ ഞെട്ടി ആളുകൾ; സംഭവം ഗുജറാത്തിൽ

Update: 2025-04-01 11:42 GMT

ഗാന്ധിന​ഗർ: പടക്ക നിര്‍മ്മാണശാലയിൽ വൻ സ്ഫോടനം നടന്നതായി വിവരങ്ങൾ. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് സംഭവം നടന്നത്. പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ പതിനേഴ് പേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.

സ്ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ പുരോ​ഗമിക്കുകയാണ്. ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News