ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ടു; തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയം

ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയം

Update: 2024-10-08 14:29 GMT

ജമ്മു കശ്മീര്‍: 2018 ലുണ്ടായ ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ട ബി.ജെ.പി നേതാവ് ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയം. 521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ഷാഗുണ്‍ വിജയിച്ചത്. കഷ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാഗുണ്‍. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന കിഷ്വാറില്‍ ഷാഗുണിനെ തന്നെ മത്സരിപ്പിച്ച ബി.ജെ.പി കരുനീക്കം ഫലം കാണുകയായിയുരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ഷാഗുണിന് നല്‍കിയ ഐക്യദാര്‍ഢ്യം കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷിത്തിനാണെങ്കിലും ഫലംകണ്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഷ്വര്‍ മണ്ഡലത്തില്‍ രണ്ടു തവണ എം.എല്‍.എ ആയ നാഷണല്‍ കോണ്‍ഫറെന്‍സിന്റെ (എന്‍.സി) സജ്ജാദ് അഹ്‌മദ് കിച്ഛ്‌ലുവിനെതിരെ 29,053 വോട്ടാണ് ഷാഗുണ്‍ നേടിയത്.

ബി.ജെ.പിയുടെ ജില്ലാ നേതാക്കളായിരുന്ന ഷാഗുണിന്റെ അച്ഛന്‍ അജിത് പരിഹാറും അമ്മാവന്‍ അനില്‍ പരിഹാറും 2019 നവംബറില്‍ നടന്ന ഭീകരാക്രണത്തിലാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തമന്ത്രി അമിത് ഷായും വലിയ രീതിയില്‍ ഷാഗുണിനുവേണ്ടിയുള്ള പ്രചരണങ്ങള്‍ നടത്തിയിരുന്നു.

Tags:    

Similar News