എസി, നോണ്‍ എസി ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കൂട്ടണം; ശുപാര്‍ശയുമായി പാര്‍ലമെന്ററി സ്ഥിരം സമിതി
എസി, നോണ്‍ എസി ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കൂട്ടണം
By : സ്വന്തം ലേഖകൻ
Update: 2025-03-13 02:23 GMT
ന്യൂഡല്‍ഹി: ട്രെയിനുകളിലെ എസി, നോണ്‍ എസി ടിക്കറ്റ് നിരക്കുകള്‍ പരിഷ്കരിക്കണമെന്നു റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ ശുപാര്‍ശ. എസി ക്ലാസുകളില്‍, റെയില്‍വേയ്ക്കു വരുന്ന മുടക്കു മുതലിന് ആനുപാതികമായ വര്‍ധന വരുത്തണം.
സബ് അര്‍ബന്‍ നോണ്‍ എസി യാത്രയ്ക്ക് ഇളവുകള്‍ തുടരണം. വൈദ്യുതീകരണമടക്കമുള്ള, ചെലവു ചുരുക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കണം. എസി ക്ലാസുകള്‍ക്കും പ്രീമിയം ട്രെയിനുകള്‍ക്കും ഡൈനാമിക് പ്രൈസിങ് (ആവശ്യത്തിന് ആനുപാതികമായി ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തല്‍) ഏര്‍പ്പെടുത്തണം. ബജറ്റ് വിഹിതത്തെ ആശ്രയിക്കുന്നതു കുറച്ച് സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കണം. അമൃത് സ്റ്റേഷന് വികസനത്തിലടക്കം ഇക്കാര്യം പരിഗണിക്കണം റിപ്പോര്‍ട്ടില്‍ പറഞ്ഞു.