വിദ്യാര്‍ഥികളുടെ ആത്മഹത്യ കൂടി; കോളജ് ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിക്കാനൊരുങ്ങി സര്‍വകലാശാല

വിദ്യാര്‍ഥികളുടെ ആത്മഹത്യ കൂടി; കോളജ് ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിക്കാനൊരുങ്ങി സര്‍വകലാശാല

Update: 2025-08-07 03:46 GMT

ബെംഗളൂരു: വിദ്യാര്‍ഥികളുടെ ആത്മഹത്യ കൂടിയതോടെ കോളജ് ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിക്കാന്‍ നീക്കം. കുരുക്കിട്ടു താഴേക്കു ചാടിയാല്‍ സ്പ്രിങ് വലിയുകയും കുരുക്കു മുറുകാതിരിക്കുകയും ചെയ്യുമെന്നതാണു സവിശേഷത. തങ്ങളുടെ അധികാരപരിധിയിലുള്ള കോളജ് ഹോസ്റ്റലുകള്‍ക്കു നിര്‍ദേശം നല്‍കുമെന്നു കരിക്കുലം ഡവലപ്‌മെന്റ് സെല്‍ മേധാവി ഡോ.സഞ്ജീവ് പറഞ്ഞു.

മണ്ഡ്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് വിദ്യാര്‍ഥികളാണു ഫാനില്‍ തൂങ്ങി ജീവനൊടുക്കിയത്. സര്‍വകലാശാലയ്ക്കു കീഴിലെ മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ്, ഫാര്‍മസി കോളജുകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദ്യാര്‍ഥികളുടെ ആത്മഹത്യ വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു.

നേരത്തെ രാജസ്ഥാനിലെ കോട്ടയില്‍ വിവിധ പ്രവേശന പരീക്ഷകള്‍ക്കു പരിശീലനം നേടുന്ന വിദ്യാര്‍ഥികളുടെ ആത്മഹത്യ വ്യാപകമായതോടെ കോച്ചിങ് സെന്ററുകളുടെ ഹോസ്റ്റലുകളില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സമാനമായ രീതിയില്‍ ഫാനുകളില്‍ സ്പ്രിങ് ഘടിപ്പിച്ചിരുന്നു.

Tags:    

Similar News