രണ്ടാമതും കടിച്ചാല്‍ തെരുവുനായ്ക്കള്‍ക്കു ജീവപര്യന്തം തടവ്; ശിക്ഷ കര്‍ശനമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
രണ്ടാമതും കടിച്ചാല്‍ തെരുവുനായ്ക്കള്‍ക്കു ജീവപര്യന്തം തടവ്
By : സ്വന്തം ലേഖകൻ
Update: 2025-09-18 01:36 GMT
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കള്‍ക്കു 'ജീവപര്യന്തം' തടവ് ഉള്‍പ്പെടെ ശിക്ഷ കര്‍ശനമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രകോപനമില്ലാതെ ആളുകളെ കടിക്കുന്ന നായ്ക്കളെ 10 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിച്ച ശേഷം വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പു നല്കി, മൈക്രോ ചിപ്പും ഘടിപ്പിച്ചു വിട്ടയയ്ക്കും. ഇതേ നായ, വീണ്ടുമൊരാളെ കടിച്ചാല്‍ പിടികൂടി ആജീവനാന്തകാലം ഷെല്‍ട്ടറില്‍ പാര്‍പ്പിക്കും.