അമ്മയോടൊപ്പം നടന്നുപോകവെ അഞ്ചുവയസുകാരനെ പുലി കടിച്ചുകൊന്നു; നടുക്കുന്ന സംഭവം ഗുജറാത്തിലെ അമ്രേലി ജില്ലയില്‍

Update: 2025-12-21 11:27 GMT

ഗാന്ധിനഗര്‍: ഗുജറാത്തില്‍ അഞ്ചുവയസുകാരനെ പുലി കടിച്ചുകൊന്നു. അമ്രേലി ജില്ലയിലെ കര്‍ഷകത്തൊഴിലാളിയുടെ മകന്‍ സാഹില്‍ കട്ടാര ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പതോടെ അമ്മയോടൊപ്പം നടന്നുപോകുമ്പോഴാണ് അഞ്ചുവയസുകാരനെ പുലി കടിച്ചെടുത്തു പോയത്. തുടര്‍ന്ന് പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ഞായറാഴ്ച രാവിലെയാണ് പുലിയുടെ ആക്രമണമുണ്ടായത്. പുലിയെ പിടികൂടാന്‍ ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ പിടികൂടാന്‍ പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. നവംബര്‍ 28 ന് ദല്‍ഖാനിയ വനമേഖലയില്‍ ഒരു വയസുള്ള ഒരു പെണ്‍കുട്ടിയും പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Similar News