മൈസൂരില്‍ ഹീലിയം ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി
മൈസൂര്‍: മൈസൂരു കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചന്‍ഗോഡ് സ്വദേശിയും പൂക്കച്ചവടക്കാരിയുമായ മഞ്ജുള , ബെംഗളൂരു സ്വദേശിയായ വിനോദ സഞ്ചാരി ലക്ഷ്മി എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത് .
ബലൂണ്‍ വില്‍പനക്കാരനായ യുപി സ്വദേശി സലിം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സലീം ഉപയോഗിച്ചിരുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഡിസംബര്‍ 25ന് രാത്രി എട്ടരയോടെയായിരുന്നു അപകടം.
കര്‍ണാടക എക്‌സിബിഷന്‍ അതോറിറ്റിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് അപകടം നടന്നത്. ക്രിസ്മ്‌സ് അവധിയായതിനാല്‍ നിരവധി പേര്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സലീമിന്റെ സഹോദരനെയും സുഹൃത്തിനെയും എന്‍ഐഎ സംഘം കസ്റ്റഡിയിലെടുക്കുകയും സലീം താമസിച്ചിരുന്ന ലോഡ്ജില്‍ എന്‍ഐഎ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.