സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നഗ്‌നയാക്കി മര്‍ദിച്ച സംഭവം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

ഭാര്യയെ നഗ്‌നയാക്കി മര്‍ദിച്ച സംഭവം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

Update: 2026-01-02 03:51 GMT

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നഗ്‌നയാക്കി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പേരില്‍ പോലിസ് കേസെടുത്തു. യുവതി നല്‍കിയ പരാതിയിലാണ് കേസ്. ചിക്കമഗളൂരുവിലെ നന്ദിഹൊസള്ളി ഗ്രാമത്തിലാണ് സംഭവം. തിമ്മപ്പയ്യ എന്നയാളാണ് മദ്യപിച്ചെത്തി ഭാര്യയെ നഗ്‌നയാക്കി മര്‍ദിച്ചത്. വീട്ടില്‍ പൂട്ടിയിടാനും ശ്രമിച്ചു.

എന്നാല്‍, കിട്ടിയ വസ്ത്രംകൊണ്ട് ശരീരം മറച്ച് വീടിന്റെ പിന്‍ഭാഗത്ത് കൂടി ഭാര്യ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് തിമ്മപ്പക്കും കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ച അച്ഛനടക്കമുള്ള ബന്ധുക്കള്‍ക്കുമെതിരേ കേസെടുക്കുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ ഒത്താശയോടെ തിമപ്പയ്യ ഭാര്യയെ ആക്രമിച്ചത്.

പത്തുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് തിമ്മപ്പ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്. പ്രണയവിവാഹമായതിനാല്‍ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരില്‍ അച്ഛനടക്കം തിമ്മപ്പയെ കുറ്റപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി സ്ത്രീധനം ആവശ്യപ്പെട്ട് തിമ്മപ്പ ഭാര്യയെ മര്‍ദിക്കാറുണ്ടായിരുന്നു. അച്ഛനും സഹോദരനും കഴിഞ്ഞ ദിവസവും ഈ വിഷയം തിമ്മപ്പയുടെ അടുത്ത് ഉന്നയിക്കുകയും വേറെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഇയാള്‍ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചത്.

Tags:    

Similar News