സ്കൂളില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ ജിന്നയെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം; അധ്യാപകന് അറസ്റ്റില്‍
റിപ്പബ്ലിക് ദിന പരിപാടിയില്‍ ജിന്നയെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം; അധ്യാപകന് അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2026-01-28 00:09 GMT
പട്ന: ബിഹാറിലെ സ്കൂളില്‍ റിപ്പബ്ലിക് ദിന പരിപാടിയില്‍ പാക്കിസ്ഥാന് സ്ഥാപകന്‍ മുഹമ്മദലി ജിന്നയെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിച്ച അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു. സോപോല് ജില്ലയിലെ ഉത്ക്രമിത് ഹൈസ്കൂളിലെ പരിപാടിക്കിടയില്‍ ജിന്ന നീണാള്‍ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ചതായാണ് കേസ്.
സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയെ തുടര്‍ന്ന് മുഹമ്മദ് മന്‍സൂര്‍ ആലം എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആര്.എസ്. ശരത് അറിയിച്ചു. മുദ്രാവാക്യം വിളിക്കുന്ന വിഡിയോയും പ്രചരിച്ചു. പാക്കിസ്ഥാന് സ്വര്‍ഗമാണെന്ന് അധ്യാപകന് പറഞ്ഞതായി ഒരു വിദ്യാര്‍ഥിയും വിഡിയോയില്‍ പറയുന്നുണ്ട്.