അബദ്ധത്തിൽ തോക്കിൽ നിന്നും വെടിപൊട്ടി; ശബ്‌ദം കേട്ട് ഓടിയെത്തി സഹപ്രവർത്തകർ; കശ്മീരിൽ 24 കാരനായ സൈനികന് ദാരുണാന്ത്യം

Update: 2024-12-03 15:14 GMT

ശ്രീനഗർ: അബദ്ധത്തിൽ തോക്കിൽ നിന്നും വെടിയുതിർത്ത സൈനികന് ദാരുണാന്ത്യം. കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം നടന്നത്. 24 കാരനായ സത്നാം സിംഗ് ആണ് അപകടത്തിൽ മരിച്ചത്. കിഷ്‌ത്‌വാർ ജില്ലയിൽ ആണ് സത്നം സിംഗിന് ഡ്യൂട്ടി ഉണ്ടായിരുന്നത്. ഡ്യൂട്ടിക്കിടെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഓടി എത്തുമ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന സത്നാമിനെയാണ്. ഉടനെ തന്നെ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

അപകടം ദാരുണമാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും സൈനികവൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ കേസ് രജസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News