പെൻസിൽ കടംചോദിച്ചു; തരില്ലെന്ന് പറഞ്ഞതിൽ വിരോധം; സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസുകാരൻ; പിടിച്ചുമാറ്റാൻ ചെന്ന അധ്യാപികയ്ക്ക് സംഭവിച്ചത്!
By : സ്വന്തം ലേഖകൻ
Update: 2025-04-15 11:21 GMT
ചെന്നൈ: പെൻസിൽ കടംചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപാഠിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ. തമിഴ്നാട്ടിലെ പാളയംകോട്ടയിലെ മട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്. പെൻസിൽ കടം ചോദിച്ചപ്പോൾ തരില്ലെന്ന് പറഞ്ഞതാണ് കുട്ടിയെ പ്രകോപിച്ചത്.
ആക്രമണം നടക്കവേ കുട്ടിയെ പിടിച്ചുമാറ്റാനായി എത്തിയ അധ്യാപികയ്ക്കും കുത്തേറ്റു. പരിക്കേറ്റ കുട്ടിയുടെയും അധ്യാപികയുടെയും നില ഇപ്പോൾ തൃപ്തികരമാണ്. ബാഗിൽ കത്തി ഒളിപ്പിച്ചുവച്ചാണ് കുട്ടി സ്കൂളിലെത്തിയതെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.