കത്വയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് പോലീസുകാര്‍ക്ക് വീരമൃത്യു; ഒരു ഭീകരനെ വധിച്ചു; പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുന്നു

Update: 2025-03-27 23:48 GMT

കത്വ: ജമ്മു-കശ്മീരിലെ കത്വ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും അതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് ജീവന്‍ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥര്‍.

സംഭവത്തില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു, ഇതോടെ ചില ദിവസങ്ങളായി നടക്കുന്ന തിരച്ചിലില്‍ മൂന്നു ഭീകരരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്, കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ സൈന്യവും പൊലീസും തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ നാലുദിവസമായി കത്വയിലെ ഹീരാനഗര്‍ മേഖലയിലേയ്ക്ക് ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുശേഷം ഇവര്‍ വനമേഖലയിലേക്ക് ഒളിച്ചോടി, പിന്നീട് ഇന്നലെ പുലര്‍ച്ചെയാണ് സുരക്ഷാ സേന ഇവരെ കണ്ടെത്തിയത്. അതിനുശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഇപ്പോഴും വന്‍ സുരക്ഷാ സന്നാഹങ്ങളാണ് നിലനില്‍ക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

Tags:    

Similar News