ചെന്നൈ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 14 കോടി രൂപ വിലവരുന്ന കൊക്കെയിൻ പിടിച്ചെടുത്തു; ഒളിപ്പിച്ചത് സിപ്പ് ലോക്ക് കവറിൽ; യുവതിയെ കൈയ്യോടെ പൊക്കി കസ്റ്റംസ്

Update: 2024-12-17 16:43 GMT

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. 14 കോടി രൂപ വിലവരുന്ന 1.40 കിലോ കൊക്കെയിനുമായി വിമാനത്തിൽ വന്നിറങ്ങിയ യുവതിയാണ് അറസ്റ്റിലായത്. സിപ്പ് ലോക്ക് കവറിൽ ക്യാപ്സൂൾ രൂപത്തിലാണ് യുവതി കൊക്കെയിൻ കൊണ്ടുവന്നത്.

പക്ഷെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. കെനിയൻ യുവതിയിൽ നിന്നാണ് ഇത്രയും വിലവരുന്ന ലഹരിമരുന്ന് കണ്ടെത്തിയതെന്ന് ചെന്നൈ കസ്റ്റംസ് വ്യക്തമാക്കി. യുവതിയെ അറസ്റ്റ് ചെയ്തതായും കസ്റ്റംസ് പറഞ്ഞു.

Tags:    

Similar News