കടയിൽ നിന്നും സാധനം വാങ്ങി ഇറങ്ങുന്നത് കാത്ത് നിന്നു; വീടിനുള്ളിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചു; ഭയന്ന് നിലവിളിച്ചോടി യുവതി; കൈക്ക് ഗുരുതര പരിക്ക്; പ്രതി പിടിയിൽ

Update: 2025-01-03 14:58 GMT

തിരുവനന്തപുരം: അതിഥി തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) ആണ് പോലീസ് പിടിയിലായത്. കടന്നുപിടിക്കുന്നതിനിടയിൽ നിലത്തുവീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ കഠിനം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കുതറി ഓടിയ യുവതി താഴേക്ക് വീണ് കൈക്ക് ഗുരുതരമായി പരിക്ക് പറ്റുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോൾ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് മാനുവൽ പറഞ്ഞ് ബൈക്കിൽ കയറി അവിടെ നിന്നും കടന്നു കളയുകയായിരിന്നു.

തുടർന്നായിരുന്നു യുവതി കഠിനംകുളം പോലീസിൽ പരാതി നൽകിയത്. ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒടുവിൽ കുടുക്കിയത്. ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവൽ. ടെക്നോപാർക്കിൽ വെച്ചാണ് പ്രതിയെ ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News