കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നു; ചികിത്സ തേടി ഡോക്ടറുടെ അടുത്തെത്തി; ശസ്ത്രക്രിയ്ക്ക് പിന്നാലെ വൻ അബദ്ധം; ഇടത് കണ്ണിന് പകരം വലതു കണ്ണിൽ ഓപ്പറേഷൻ ചെയ്തു; ഗുരുതര പിഴവ്; വേദന സഹിക്കാൻ കഴിയാതെ 7 വയസുകാരൻ; പ്രതിഷേധവുമായി കുടുംബം; സംഭവം ഡൽഹിയിൽ

Update: 2024-11-14 08:08 GMT

ഡൽഹി: ഡോക്ടറുടെ വൻ അബദ്ധം കാരണം ഏഴ് വയസുകാരന്റെ കണ്ണിന് ഗുരുതര പരിക്ക്. ഡൽഹിയിലാണ് സംഭവം നടന്നത്. ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയ്ക്ക് വേണ്ടിയാണ് ഏഴ് വയസുകാരൻ ആശുപത്രിയിലെത്തിയത്. ഏഴ് വയസ്സുകാരന്‍റെ വലതു കണ്ണിന് ശസ്ത്രക്രിയ ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി.

ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

സെക്ടർ ഗാമ 1 ലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിലാണ് ഏഴ് വയസ്സുകാരൻ യുധിഷ്ഠിർ ചികിത്സക്കായി എത്തിയത്. ഇടത് കണ്ണിൽ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്നതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് കുട്ടിയുടെ പിതാവ് നിതിൻ ഭാട്ടി വ്യക്തമാക്കി.

പരിശോധനയ്ക്ക് ശേഷം, ഡോക്ടർ ആനന്ദ് വർമ്മ പറഞ്ഞത് കുട്ടിയുടെ കണ്ണിൽ കണ്ണിൽ പ്ലാസ്റ്റിക് പോലുള്ള ഒരു വസ്തു ഉണ്ടെന്നാണ്. ശസ്ത്രക്രിയയിലൂടെ സുഖപ്പെടുത്താമെന്ന് ഡോക്ടർ വ്യക്തമാക്കി. ഓപ്പറേഷന് 45,000 രൂപ ചെലവായെന്ന് പിതാവ് പറയുന്നു.

ഒടുവിൽ ശസ്ത്രക്രിയ നടന്നതിന് ശേഷം. വീട്ടിൽ എത്തിയപ്പോൾ ഇടത് കണ്ണിനല്ല, വലതു കണ്ണിനാണ് പ്ലാസ്റ്റർ ഇട്ടിരിക്കുന്നതെന്ന് കുട്ടിയുടെ 'അമ്മ ശ്രദ്ധിച്ചു. അതിനുശേഷമാണ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം എത്തിയത്. തുടർന്ന് മാതാപിതാക്കൾ ചോദിക്കാൻ ചെന്നപ്പോൾ ഡോക്ടറും ജീവനക്കാരും വളരെ മോശമായാണ് പെരുമാറിയെന്നും കുടുംബം പറയുന്നു. തുടർന്ന് ഗൗതം ബുദ്ധ നഗറിലെ ചീഫ് മെഡിക്കൽ ഓഫീസർക്ക് (സിഎംഒ) പരാതി നൽകുകയും ചെയ്തു.

കുട്ടിയുടെ കണ്ണിൽ ഗുരുതര പിഴവ് വരുത്തിയ ഡോക്ടറുടെ ചികിത്സിക്കാനുള്ള ലൈസൻസ് റദ്ദാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടണമെന്നും കുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്നും. കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി.

Tags:    

Similar News