ഒരു ഉമ്മ കിട്ടാന്‍ കൊടുത്തത് 1.5 ലക്ഷം രൂപ..! വേഷം കെട്ടിയിറങ്ങി പ്രാങ്ക് വീഡിയോകള്‍ എടുക്കുന്ന വ്‌ളോഗര്‍; കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കം പ്രാങ്കായില്ല; മണവാളന്‍ വ്‌ളോഗര്‍ പിടികിട്ടാപ്പുള്ളിയായത് വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍; വധശ്രമ കേസിലെ പ്രതിയെ കുറിച്ച് വിവരമില്ലാതെ പോലീസ്
ഒരു ഉമ്മ കിട്ടാന്‍ കൊടുത്തത് 1.5 ലക്ഷം രൂപ..!
തൃശ്ശൂര്‍: സൈബറിടത്തിലെ തൊപ്പി ജനറേഷനില്‍ പെട്ട യു ടൂബറാണ് മണവാളന്‍ വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീന്‍ ഷാ. പ്രാങ്ക് വീഡിയോകളിലൂടെ യു ട്യൂബില്‍ ആളെ കൂട്ടുന്ന താരം. ഒരു മില്യനില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യുട്യൂബ് ചാനല്‍ ഉടമക്ക് പണി കിട്ടിയത് കേരള വര്‍മ കോളേജ് വിദ്യാര്‍ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ്.
കോളേജിലെ തര്‍ക്കങ്ങള്‍ പുറത്തേക്ക് നീങ്ങിയതോടയാണ് വധശ്രമം ഉണ്ടായത്. സ്‌കൂട്ടറില്‍ വരികയായിരുന്ന മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെ കൊലപ്പെടുത്താനായിരുന്നു ശ്രമം എന്നാണ് കേസ്. കാര്‍ വരുന്നത് കണ്ട് സ്‌കൂട്ടര്‍ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റി. സംഭവത്തില്‍ ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. ഇതേ തുടര്‍ന്ന് പോലീസിന് പിടികൊടുക്കാതെ ഇയാള്‍ നാടുവിടുകയാണ് ഉണ്ടായത്.
കേരളവര്‍മ കോളേജില്‍ വെച്ചുള്ള ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഷഹീന്‍ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഏപ്രില്‍ 19നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണവും കാര്യക്ഷമം അല്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
അറിയപ്പെടുന്ന വ്‌ലോഗറായിട്ടും ആറ് മാസമായിട്ടും ഷഹീന്‍ഷായെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അഞ്ച് മാസം മുമ്പാണ് ഇയാള്‍ അവസാനമായി വീഡിയോ അപ്ലോഡ് ചെയ്തത്. ഒരു ഉമ്മക്ക് കൊടുത്തത് 1.5 ലക്ഷം എന്ന ടൈറ്റിലോടെയാണ് ഇയാള്‍ പ്രാങ്ക് വീഡിയോ പുറത്തിറങ്ങിയത്. പലവിധ വേഷം കെട്ടിയെത്തി ആളുകളെ പ്രാങ്കാക്കുന്ന വീഡിയോകളിലൂടെയാണ് മുഹമ്മദ് ഷഹീന്‍ഷാ ശ്രദ്ധ നേടുന്നത്.
യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി നിരവധി വ്യൂവേഴ്‌സാണ് മണവാളനുള്ളത്. പാമ്പുകളുമായെത്തി സ്‌നേക്ക് പ്രാങ്ക് അടക്കമുള്ള വീഡിയോകള്‍ ഇയാളുടേതായുണ്ട്. സൈബറിടത്തിലെ ന്യൂജെന്‍ പിള്ളേര്‍ക്ക് ആരാധകരെ തീര്‍ത്ത ആളാണ് ഇപ്പോള്‍ വധശ്രമക്കേസില്‍ പെട്ടിരിക്കുന്നത്. മുഹമ്മദ് ഷഹീന്‍ ഷാ വിദേശത്തേക്ക് കടന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.