കളിക്കുന്നതിനിടയിൽ തമാശയ്ക്ക് അടിച്ചു; തല സ്ലാബില്‍ ഇടിച്ച് കുട്ടി മരിച്ചു; പരിഭ്രാന്തനായി യുവാവ്; മൃതദേഹം കത്തിക്കാനും ശ്രമം; ബന്ധു അറസ്റ്റിൽ; വിശ്വാസിക്കാൻ പറ്റാതെ നാട്ടുകാർ; കളി കാര്യമായപ്പോൾ സംഭവിച്ചത്..!
മുംബൈ: മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. താനെയിലാണ് കൊലപാതകം നടന്നത്. മൂന്ന് വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതിന് കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
നവംബര്‍ 18-ന് താനെയിലെ പ്രേംനഗറിലെ വീടിന് സമീപത്ത് നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതിന് പിന്നാലെ അമ്മയുടെ പരാതിയില്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 21-നാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. പക്ഷെ താന്‍ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കുട്ടിക്കൊപ്പം കളിക്കുന്ന വേളയില്‍ തമാശയ്ക്ക് അവളെ തല്ലുകയും തുടര്‍ന്ന് കുട്ടിയുടെ തല സ്ലാബില്‍ ഇടിച്ച് മരണം സംഭവിക്കുകയും ചെയ്തുവെന്നണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
പേടിച്ചുപോയ യുവാവ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചുവെന്നും പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.