ആദ്യ ഭർത്താവ് ഉപേക്ഷിച്ചു; ഇൻസ്റ്റാഗ്രാം കാമുകനും വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത യുവതി സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഞെട്ടലോടെ ബന്ധുക്കൾ; സംഭവം ഡൽഹിയിൽ!

Update: 2024-11-23 15:09 GMT

ഡൽഹി: സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഇപ്പോൾ വർധിക്കുകയാണ്. കാമുകന് വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതും ഇപ്പോൾ പതിവാണ്. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഇപ്പോൾ ഡൽഹിയിൽ നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സൗഹൃദം പുലർത്തിയ വ്യക്തിയെ വിവാഹം കഴിക്കാനായി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയിരിക്കുകയാണ് അമ്മ.

കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ മനംനൊന്ത് അമ്മ തൻ്റെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ആശുപത്രി അധികൃതർ കുട്ടിയുടെ മ‍ൃതദേഹം പരിശോധിച്ചപ്പോൾ കഴുത്തിൽ പാടുകൾ കണ്ടെത്തി. ഉടനെ തന്നെ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ശേഷം കേസ് രജിസ്റ്റർ ചെയ്ത് കുട്ടിയുടെ അമ്മയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ചോദ്യം ചെയ്യൽ നീണ്ടതോടെ കുട്ടിയുടെ അമ്മ വലിയ പൊട്ടിത്തെറിക്കുകയും സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിൽ, ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ രാഹുൽ എന്നയാളെ കണ്ടുമുട്ടിയതായി പോലീസിന് മനസ്സിലായി.

പിന്നീട് രാഹുലിനെ വിവാഹം കഴിക്കാൻ യുവതി ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചു. പക്ഷെ, കുട്ടിയെ സ്വീകരിക്കാനും വിവാഹത്തിനും സുഹൃത്ത് വിസമ്മതിച്ചു. സുഹൃത്ത് വിവാഹം നിരസിച്ചതിൽ മനംനൊന്ത് അമ്മ തൻ്റെ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News