ഭർത്താവ് മരിച്ച ശേഷം മറ്റൊരാളുമായി അടുപ്പം; 4 മക്കളുടെ അമ്മയായ 35കാരിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ; മൃതദേഹം കണ്ടെത്തിയത് പൊലീസ് സ്റ്റേഷന് സമീപം; കാമുകൻ ഒളിവിൽ
ബെംഗളൂരു: 35കാരിയുടെ മൃതദേഹം പൊലീസ് സ്റ്റേഷന് സമീപത്ത് ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനായി തിരച്ചിൽ. നാല് മക്കളുടെ അമ്മയും വിധവയുമായ സൽമയാണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു. വെള്ളിയാഴ്ചയാണ് പൊലീസ് സ്റ്റേഷന് സമീപത്തുവെച്ച് ഓട്ടോറിക്ഷയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഭർത്താവ് മരിച്ചതിനു ശേഷം സുബ്രമണി എന്നയാളുമായി സൽമ അടുപ്പത്തിലായിരുന്നതായി പൊലീസ് അറിയിച്ചു. സുബ്രമണി ഒരു വസ്ത്ര നിർമ്മാണ ശാലയിലെ തൊഴിലാളിയാണ്. വെള്ളിയാഴ്ച സൽമ സുബ്രമണിക്കൊപ്പം പോയതായി യുവതിയുടെ മക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിലക് നഗർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
സൽമയെ സുബ്രമണി ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ പൊലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് ശേഷം സുഹൃത്തിന്റെ സഹായത്തോടെയാണ് മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചതെന്നും പൊലീസ് പറയുന്നു. നിലവിൽ ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.