ആദ്യം ഷോറൂമിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി; പോകുന്നതിനിടെ അപകടം; നീക്കം പൊളിഞ്ഞു; പൊലീസ് അന്വേഷണം നടക്കുന്നതിനിടെ അടുത്ത പണി; നാട്ടുകാർ എടുത്ത നമ്പര്‍പ്ലേറ്റ് ഇല്ലാതെ വന്ന ബൈക്കിന്റെ ചിത്രം പിടിവള്ളിയായി; ഒടുവിൽ പോലീസ് തിരഞ്ഞ പ്രതി വലക്കുള്ളിൽ; നാട്ടുകാർക്ക് നന്ദി പറഞ്ഞ് പോലീസ്

Update: 2024-10-19 07:53 GMT

തിരുവല്ല: നാട്ടിൽ ഇപ്പോൾ വ്യത്യസ്തമായ രീതിയിലാണ് മോഷണങ്ങൾ നടക്കുന്നത്. അങ്ങനെ ഒരു സംഭവം ആണ് ഇപ്പോൾ പത്തനംതിട്ടയിലെ തിരുവല്ലയിൽ നടന്നത്. നമ്പർ പ്ലേറ്റില്ലാതെ ബൈക്കിൽ വന്ന യുവാക്കളെ നാട്ടുകാർ ചേർന്ന് തടഞ്ഞു. പക്ഷെ യുവാക്കൾ അവിടെ നിന്നും ഓടി തള്ളി. പിന്നെ നടന്ന പോലീസ് അന്വേഷണത്തിലാണ് ബൈക്ക് ഷോറൂം റോബ്ബറിയെ കുറിച്ച് പുറം ലോകം അറിയുന്നത്. ഇപ്പോൾ മോഷണ സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്..

ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച സംഘത്തിലെ മുഖ്യ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവല്ല ചാത്തൻകരി സ്വദേശി ശ്യാമിനെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. മോഷണ സംഘത്തിലുള്ള മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

നെടുങ്കണ്ടത്തിലുള്ള ഷോറൂമിന് മുന്നിൽ നിന്ന് ശ്യാമിൻറെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ബൈക്ക് കവർന്നത്. ഷോറൂമിൽ മുന്നിൽ നിന്നും തള്ളി റോഡിലിറക്കിയ ശേഷം വാഹനം ഉടുമ്പൻചോല ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. പക്ഷെ ഭാഗ്യവശാൽ പ്രതികൾ എത്തിയ വാഹനം കേടായി. ഇത് വഴിയിൽ ഉപേക്ഷിച്ച് മോഷ്ടിച്ച വാഹനവുമായി അവർ അവിടെ നിന്നും മുങ്ങി. ഒടുവിൽ നടന്ന പോലീസ് അന്വേഷണത്തിൽ ഇവർ ഉപേക്ഷിച്ച വാഹനം വെള്ളത്തൂവലിൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു.

അങ്ങനെ കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ മാസം ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തു നിന്നും നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ഓടിച്ചു കൊണ്ടു വന്ന രണ്ടു പേരെ നാട്ടുകാര്‍ തടയുകയായിരുന്നു. പക്ഷെ ഇവർ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഇതിനിടെ, നാട്ടുകാർ തന്നെ പ്രതികളുടെ ചിത്രം പകര്‍ത്തിയിരുന്നു. ഇതായിരുന്നു കേസിലെ പ്രധാന പിടിവള്ളി.

തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ ബൈക്ക് നെടുങ്കണ്ടത്തുനിന്നും മോഷ്ടിച്ചതെന്ന് വ്യക്തമായി. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികളില്‍ ഒരാൾ ശ്യാം ആണെന്ന് തെളിഞ്ഞത്.

മോഷണത്തിന് പിന്നാലെ ശ്യം ഒളിവില്‍ പോവുകയായിരുന്നു. ശേഷം പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ കഴിഞ്ഞാഴ്ച ഇയാള്‍ വീട്ടില്‍ എത്തിതായി വിവരം ലഭിക്കുകയായിരുന്നു. ഇതറിഞ്ഞ പോലീസ് വീട്ടിലെത്തി ശ്യാമിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.

Tags:    

Similar News