ലഹരി മൂത്തപ്പോള്‍ ഭ്രാന്ത്; കമ്പിപ്പാര എടുത്ത് അമ്മയുടെ നെഞ്ചിലടിച്ചു; കൊച്ചി പനങ്ങാട്ടേത് നടുക്കുന്ന സംഭവം; കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ നിവിക്ക് ഇനി കാപ്പ? വയനാട്ടിലേക്ക് മുങ്ങിയ മകളെ പൂട്ടി പോലീസ്; സരസുവിന് നേരിട്ടത് കൊടുംക്രൂരത

Update: 2026-01-23 05:05 GMT

കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ സരസുവിനാണ് മകള്‍ നിവിയുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കൊലപാതകം, കഞ്ചാവ് കേസുകളില്‍ പ്രതിയാണ് നിവ്യയെന്ന് പൊലീസ് പറഞ്ഞു.

നിവ്യ സ്ഥിരമായി ഉപയോഗിക്കുന്ന ഫെയ്‌സ് ക്രീം കാണാതായതാണ് ആക്രമണത്തിന് തുടക്കം. ക്രീം അമ്മയെടുത്ത് മാറ്റിവച്ചു എന്നാരോപിച്ചാണ് നിവി അമ്മയെ മര്‍ദ്ദിച്ചത്. കമ്പിപ്പാര ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സരസുവിന്റെ വാരിയെല്ല് തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

സരസുവിന്റെ പരാതി നല്‍കിയതോടെ നിവി നാട്ടില്‍ നിന്നും മുങ്ങി. ഒടുവില്‍ വയനാട്ടില്‍ നിന്നാണ് നിവിയെ പൊലീസ് പിടികൂടിയത്. തൊഴിലുറപ്പ് തൊഴിലാളിയാണ് പരുക്കേറ്റ സരസു. ഗുണ്ട ആക്ട് പ്രകാരം നിവ്യയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. തുടര്‍ന്ന് കമ്പിപ്പാര കൊണ്ട് കൈയിലും നെഞ്ചിലും ആഞ്ഞടിക്കുകയായിരുന്നു.

ക്രീം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. സരസുവിന് രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പമാണ് താമസം. നിവി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. കമ്പിപ്പാര ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ സരസുവിന്റെ വാരിയെല്ല് തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന് ശേഷം മുങ്ങിയ നിവിയെ വയനാട്ടില്‍നിന്ന് പോലീസ് പിടികൂടി. നിവ്യ നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിക്കേസുകളിലടക്കം പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പണം ആവശ്യപ്പെട്ടും മറ്റും നിരന്തരം വീട്ടില്‍ നിവ്യ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്.

Tags:    

Similar News