അകന്നു കഴിയുന്ന അച്ഛനും അമ്മയും; സ്‌കൂള്‍ അടച്ചപ്പോള്‍ അമ്മയുടെ വീട്ടില്‍ പോയ പതിനാലുകാരി; വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ അറിഞ്ഞത് പതിനാലുകാരന്റെ പീഡനം; പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയിലെ 'പീഡനം' പോലീസിന് എന്നും തലവദേന; പെണ്‍കുട്ടിയുടെ മൊഴിയില്‍ പോക്‌സോ വരുമ്പോള്‍

Update: 2025-01-31 03:35 GMT

തൊടുപുഴ: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ വെട്ടിലാകുന്നത് പോലീസ്. ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിച്ച ബന്ധുവില്‍ നിന്ന് ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കാനാണ് നീക്കം. പക്ഷേ ആണ്‍കുട്ടിയ്ക്കും പ്രായ പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ആണ്‍കുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ബന്ധത്തിലേക്ക് കൊണ്ടു പോകുന്നതും കുറ്റകരമാണ്. ഇവിടെ രണ്ടു പേര്‍ക്കും പ്രായ പൂര്‍ത്തിയായില്ല. അതുകൊണ്ട് തന്നെ ആരാണ് ആരെ പീഡിപ്പിച്ചതെന്ന നിയമ പ്രശ്‌നം സജീവമായി ഉയരും.

വയറുവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പതിനാലുകാരനെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയിലെ പീഡനം നിയമ പരമായി നിരവധി ചോദ്യങ്ങളും ഉയര്‍ത്തും. അതിനിടെ ഇവര്‍ പ്രണയത്തിലാണെന്ന ചര്‍ച്ചയും സജീവമാണ്.

Tags:    

Similar News