ഒറ്റയ്ക്ക് താമസിക്കുന്നത് നോക്കി വെച്ചു; നടന്നുപോകുമ്പോൾ വൃത്തിക്കെട്ട നോട്ടം; സ്ഥിരമായി പിന്നാലെ നടക്കും; ശല്യം അതിരുകടന്നു; ജോലി കഴിഞ്ഞു മടങ്ങവേ പീഡിപ്പിക്കാൻ ശ്രമം; യുവതിയെ കടന്നുപിടിച്ച് അസം സ്വദേശികൾ; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്..!; വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ബ്യൂട്ടി പാർലർ ജീവനക്കാരിക്ക് സംഭവിച്ചത്!

Update: 2024-12-24 05:55 GMT

പത്തനംതിട്ട: സമൂഹത്തിൽ ഇപ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. രാവിലെ ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി പുറത്തിറങ്ങുമ്പോൾ തന്നെ അവർ നിരവധി വെല്ലുവിളികളെയാണ് അവർ നേരിടേണ്ടത്.

സ്ത്രീകളുടെ സുരക്ഷക്കായി അധികൃതർ മുൻകരുതലുകൾ എടുക്കുമ്പോഴും അവർക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ്

പത്തനംതിട്ട കോന്നിയിൽ നടന്നിരിക്കുന്നത്. ഏറെ കാലമായി ഒരു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. അതും അന്യസംസ്ഥാന തൊഴിലാളികളാണ് പീഡനശ്രമം നടത്തിയിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം ഇങ്ങനെ.

ബ്യൂട്ടി പാർലർ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്ന് അസം സ്വദേശികൾ അറസ്റ്റിലായി. ഇറച്ചിക്കോഴി കടയിലെ ജീവനക്കാരാണ് പിടിയിലായത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം നടന്നത്. ബംഗാൾ സ്വദേശിയാണ് യുവതി. സംഭവ ശേഷം സ്ഥലംവിട്ട പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കോന്നി ആനകുത്തിയിലെ വാടക വീട്ടിലാണ് ബ്യൂട്ടി പാർലർ ജീവനക്കാരി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ ഏറെക്കാലമായി പ്രതികൾ ശല്യം ചെയ്തിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞു മടങ്ങി വന്ന യുവതിയെ പ്രതികൾ കടന്നുപിടിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അസം സ്വദേശികളായ ഖരീമുള്ള, അമീർ, റിബുൾ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

പോലീസ് കേസ് എടുത്തതോടെ മുങ്ങിയ പ്രതികളെ ഒടുവിൽ തമിഴ്നാട്ടിലെ ജോളാർപേട്ടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നാട്ടിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മൂവരും പിടിയിലായത്. പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.  

Tags:    

Similar News