ചിലര്‍ നിരന്തരം ശല്യപ്പെടുത്തി, വ്യാജപ്രചാരണങ്ങള്‍ വഴി നാണംകെടുത്തി; വാഹനം ഇടിച്ച് അപായപ്പെടുത്താനും ശ്രമം; പൊലീസില്‍ പരാതിപ്പെട്ടിട്ടും അനങ്ങിയില്ല; യുവതിയുടെ മരണത്തിന് പിന്നാലെ ആരോപണങ്ങളുമായി കുടുംബം

വ്യാജ പ്രചാരണങ്ങളില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

Update: 2025-02-03 11:21 GMT

തിരുവനന്തപുരം: വ്യാജ പ്രചാരണങ്ങളില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. വെഞ്ഞാറമൂട്ടിലാണ് സംഭവം. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍, പൊലീസ് ഇതില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നാണ് പ്രവീണയുടെ സഹോദരന്‍ പ്രവീണ്‍ പറയുന്നത്.സഹോദരിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായി എന്നും അതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരുമാണെന്നും പ്രവീണ്‍ ആരോപിച്ചു.

മാനസികമായി തളര്‍ന്ന നിലയിലായിരുന്നു സഹോദരിയെന്നും മൊബൈല്‍ ഫോണില്‍ ഒരാള്‍ മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും സഹോദരന്‍ പറയുന്നു. കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരന്‍ ആരോപിച്ചു. അപകടത്തില്‍ പ്രവീണയ്ക്ക് സാരമായി പരിക്കേറ്റുവെന്നും പ്രവീണ്‍ പറഞ്ഞു.

Tags:    

Similar News