ഫോർച്യൂണർ കാറിൽ ഷോ കാണിച്ചെത്തി; ആടിത്തിമിർത്ത് യുവാക്കൾ; പട്രോളിംഗ് വാഹനം ശ്രദ്ധിച്ചു; പിന്നാലെ വണ്ടി നിർത്തി പരസ്യമായി എംഡിഎംഎ ഉപയോഗം; പോലീസിന് നേരെ ആക്രമണം; ഒരാൾ പിടിയിൽ; ബാക്കിയെല്ലാം ഓടി രക്ഷപ്പെട്ടു; നടുറോഡിൽ നടന്നത്!

Update: 2024-12-11 13:46 GMT

കോഴിക്കോട്: കോഴിക്കോട് റോഡിൽ യുവാക്കൾ കാരണം അരങേറിയത് നാടകീയ സംഭവങ്ങൾ. കോഴിക്കോട് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ കൈയ്യോടെ പൊക്കി. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് .

ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ എത്തിയ സംഘം എംഡിഎംഎ ഉപയോഗിക്കുന്നത് പിടികൂടാന്‍ ശ്രമിച്ച പോലീസിനെ യുവാക്കൾ ആക്രമിക്കുകയായിരുന്നു. പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട സംഘത്തിലുണ്ടായിരുന്ന പേരാമ്പ്ര ആയഞ്ചേരി സ്വദേശി കുനിയില്‍ കിഴക്കയില്‍ നജീദ്(33) ആണ് അറസ്റ്റിലായത്.

പോലീസ് പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. കെഎല്‍ 18 ക്യു 730 െന്ന നമ്പറിലുള്ള ഫോര്‍ച്യൂണര്‍ കാറിലെത്തിയ ആറംഗ സംഘം, വാഹനത്തിലിരുന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാക്കൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ശാന്തിപ്പാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ വാഹനം ഉപേക്ഷിച്ച് ഒടുവിൽ ഓടി രക്ഷപ്പെടുകയായിരിന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നജീദ് അറസ്റ്റിലായത്. എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ടംബ്ലറും ഇയാളില്‍ നിന്ന് കണ്ടെടുത്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ലഹരി ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇതിനിടെ, സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Tags:    

Similar News