സ്കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം ഇന്നലെ രാത്രി തൃശ്ശൂര്‍ വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയില്‍
സ്കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-06-29 08:59 GMT
തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്കൂട്ടര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാനയിലേക്ക് മറിഞ്ഞ് യാത്രികന് മരിച്ചു. തൃശ്ശൂര്‍ വാഴക്കോട് -പ്ലാഴി സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. വെങ്ങാനൂര്‍ സ്വദേശി മിഥുന് (29) ആണ് അപകടത്തില്‍ മരിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടര്‍ ചേലക്കോട് പാതയ്ക്ക് സമീപമുള്ള കാനയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചേലക്കരയില്‍ നിന്നും പഴയന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു മിഥുന്.
അപകടം നടന്നയുടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് മിഥുനെ അടുത്തുള്ള ചേലക്കര ഗവ. താലൂക്ക് ആശുപത്രിയിലം അതിനു ശേഷം ജീവോദയാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.