മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ

മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു

Update: 2025-12-23 18:20 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ തെയ്യം കണ്ടു സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന അമ്മയും മകനും കാറിടിച്ചു മരിച്ചു. മറ്റൊരു മകന് അതീവ ഗുരുതര പരുക്കേറ്റു മട്ടന്നൂര്‍ വിമാനതാവളം റോഡിലെ എടയന്നൂരാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ചാലോട് - മട്ടന്നൂര്‍ റോഡിലെ എടയന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മയും മകനുമാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു മകന് അതീവ ഗുരുതരമായി പരുക്കേറ്റു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉളിയില്‍ പടിക്കച്ചാല്‍ സ്വദേശിനിയും നെല്ലുന്നി ലോട്ടസ് ഗാര്‍ഡനില്‍ താമസക്കാരിയുമായ നിവേദിത രഘുനാഥന്‍(45) മകന്‍ സ്വാതിക് (9) എന്നിവരാണ് ദാരുണമായി മരിച്ചത്. മറ്റൊരു മകന്‍ ഋത്വിക്കിന് (11) ഗുരുതര പരിക്കുണ്ട്. കുട്ടി അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച്ച പകല്‍ 2.30 മണിക്കാണ് അപകടം. കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന എതിര്‍ വശത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാര്‍ മുന്നോട്ടുനീങ്ങി.

കാറിനടിയില്‍ കുടുങ്ങിയ സാത്വികിനെ വാഹനം ഉയര്‍ത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക്ക് റോഡരികിലും തെറിച്ചുവീണു. ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചത്, അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു.

ഖത്തറില്‍ ജോലി ചെയ്യുന്ന കെ രഘുനാഥനാണ്. ഭര്‍ത്താവ്. ബംഗ്‌ളൂരില്‍ പഠിക്കുന്ന വൈഷ്ണവാണ് മറ്റൊരു മകന്‍. കവിണിശ്ശേരി കുഞ്ഞമ്പു നായര്‍, കെ. കമല - ദമ്പതികളുടെ മകളാണ് നിവേദിത. സഹോദരി ഗൗരി ഗംഗാധരന്‍.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതുദര്‍ശനത്തിനു ശേഷം ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 2.30 ന് മട്ടന്നൂര്‍ പൊറോറ നിദ്രാലയത്തില്‍ സംസ്‌കാരം നടക്കും

Tags:    

Similar News