അച്ഛൻ പണം നൽകാനുണ്ടെന്ന് പറഞ്ഞ് കടയിലെത്തി; മകനെ തെറ്റിദ്ധരിപ്പിച്ച് പണം എടുത്തു ഓടിയ കള്ളനെ കൈയ്യോടെ പൊക്കി; എന്തൊക്കെയാടാ ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ
മലപ്പുറം: പിതാവ് പണം നൽകാനുണ്ടെന്ന് പറഞ്ഞ് മകനെ തെറ്റിദ്ധരിപ്പിച്ച് കടയിലെത്തി മേശ വലിപ്പിലെ പണം എടുത്തു ഓടിയ കള്ളനെ പിടികൂടി . മമ്പാട് സ്വദേശി സുധീഷ് എന്ന ചെല്ലപ്പന്‍ സുധി (25 ) ആണ് പൂക്കോട്ടുംപാടം പോലീസിന്റെ വലയിൽ കുടുങ്ങി. പിതാവ് 10,000 രൂപ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്ന് കടയിലുണ്ടായിരുന്ന മകനോട് ഇയാൾ പറഞ്ഞു.
സംശയം തോന്നി മകൻ പിതാവിനെ ഫോണ്‍ വിളിക്കാന്‍ തിരിഞ്ഞതോടെ മേശവലിപ്പിലെ പണമെടുത്തു പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കരുളായിയില്‍ പട്ടാപ്പകലാണ് കടയില്‍ മോഷണം നടന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. അടുത്ത കടയിലെ സിസിടിവിയില്‍ നിന്ന് കടയില്‍ വന്ന പ്രതി ഒരു കാറില്‍ കയറി രക്ഷപ്പെട്ട് പോകുന്ന ദൃശ്യവും പോലീസിന് ലഭിച്ചിരിന്നു.