ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മാത്രം ഖജനാവിലേക്ക് എത്തിയത് 539.40 കോടി രൂപ; റോഡ് നികുതി ഇനത്തില്‍ ലഭിച്ചത് 21431.96 കോടിയും

ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മാത്രം ഖജനാവിലേക്ക് എത്തിയത് 539.40 കോടി രൂപ

Update: 2025-05-09 05:48 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ ഫീസ്, ഇന്ധന നികുതി, റോഡ് നികുതി ഉള്‍പ്പെടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ ഖജനാവിലേക്ക് എത്തിയത് 68,547 കോടി രൂപ. ഫാന്‍സി നമ്പര്‍ ലേലത്തിലൂടെ മാത്രമെത്തിയത് 539.40 കോടി രൂപയാണ്.

റോഡ് നികുതി ഇനത്തില്‍ 21431.96 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 2298.22 കോടിയും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ 18,022.72 കോടിയുമാണ്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 3165.93 കോടിയും റീ രജിസ്‌ട്രേഷന് 1851.36 കോടിയും ലഭിച്ചു.

2023 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ലിറ്ററിന് രണ്ടുരൂപ സെസ് ചുമത്തിയിരുന്നു. 2023-24-ല്‍ 954.52 കോടിയും 2024-25-ല്‍ 977.78 കോടിയും സെസായി ലഭിച്ചു. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ കാര്യാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Tags:    

Similar News