മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി; ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി

Update: 2025-10-20 12:42 GMT

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്‍ അനുജനെ പെട്രോളൊഴിച്ചു തീകൊളുത്തി. ചോറ്റാനിക്കരയിലുണ്ടായ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട് സ്വദേശികളായ മാണിക്യനും മണികണ്ഠനും ചോറ്റാനിക്കര അമ്പാടിമല ചേപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യപിക്കുന്നതിനിടെ ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.

ഇതിനിടെ മാണിക്യന്‍ കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് മണികണ്ഠനെ തീകൊളുത്തുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മണികണ്ഠന് 25% പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Tags:    

Similar News