കൊച്ചിയില്‍ വ്യപാര സ്ഥാപനത്തില്‍ തീപിടിത്തം; കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
Update: 2025-04-13 00:06 GMT
കൊച്ചി: എളമക്കരയിലെ രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി കെട്ടിടത്തില്‍ വലിയ തീപ്പിടിത്തം. കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്നാണ് തീ പടര്‍ന്നുതുടങ്ങിയതെന്നാണ് പ്രാഥമിക വിവരം. തീ പിടുത്തത്തില്‍ മേല്‍ക്കൂര പൂര്‍ണമായും നശിച്ചതായി അധികൃതര്‍ അറിയിച്ചു.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ കഠിനമായ ശ്രമം തുടരുകയാണ്. ആളപായമോ മറ്റ് ഗുരുതര നഷ്ടമോ നടന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.