മഞ്ഞപ്പിത്തം ബാധിച്ചു ഒന്പതാംക്ലാസുകാരന് മരിച്ചു; സെബിന് ടോമിയുടെ മരണം രണ്ടാഴ്ചയായി ചികിത്സയിലിരിക്കെ
മഞ്ഞപ്പിത്തം ബാധിച്ചു ഒന്പതാംക്ലാസുകാരന് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-02-17 00:11 GMT
ചക്കാമ്പുഴ: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വലവൂര്‍ ഈസ്റ്റ് അമ്പാട്ട് ടോമിയുടെ മകന് സെബിന് ടോമി (14) ആണു മരിച്ചത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്: മാറിക ഇരട്ടയാനിക്കല്‍ സിനി. സഹോദരങ്ങള്‍: ബിന്റോ, ബിബിന്‍. സംസ്കാരം പിന്നീട്.